| Monday, 30th October 2017, 8:10 am

'രാഹുല്‍ ഗാന്ധിയെ ഇനി പപ്പുവെന്ന് വിളിക്കരുത്, അദ്ദേഹത്തിന് മികച്ച നേതാവാകാന്‍ കഴിയും'; ശിവസേനക്കു പിന്നാലെ രാഹുലിനെ പിന്തുണച്ച് കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശിവസേനക്കു പിന്നാലെ രാഹുലിന് പിന്തുണയുമായി കേന്ദ്ര സാമൂഹിക-നീതി വകുപ്പ് മന്ത്രി രാംദാസ് അത്തേവാല. രാഹുലിന് മികച്ച നേതാവാകാന്‍ കഴിയുമെന്ന് അത്തേവാല മഹാരാഷ്ട്രയില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി ദളിത് പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ പറഞ്ഞു. മഹാത്മ ഗാന്ധിയുടെ സ്വപ്‌നം പൂവണിയാന്‍ രാഹുല്‍ ദളിത് പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നാണ് മന്ത്രിയുടെ അഭിപ്രായം.

“രാഹുല്‍ ഗാന്ധി ദളിതരുടെ വീടുകളില്‍ ഭക്ഷണം കഴിക്കുന്നു. എന്റെ അറിവനുസരിച്ച് രാഹുല്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഞങ്ങളുടെ ദളിത് സമൂഹത്തില്‍ ധാരാളം വിദ്യസമ്പന്നരായ പെണ്‍കുട്ടികളുണ്ട്.”


Also Read: ജുനൈദ് വധക്കേസില്‍ പ്രതികളെ സര്‍ക്കാര്‍ അഭിഭാഷകന്‍ സഹായിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കേസ് പരിഗണിക്കുന്ന ജഡ്ജി


തന്റെ നിര്‍ദ്ദേശം രാഹുലിന് മാത്രമെ അംഗീകരിക്കാനാകൂ എന്നും അത്താവാലെ പറഞ്ഞു. സമൂഹത്തില്‍ നിന്ന ജാതി വ്യവസ്ഥ ഉന്മൂലനം ചെയ്യണമെങ്കില്‍ രാഹുല്‍ ജാതി നോക്കാതെ വിവാഹം കഴിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുവഴി തന്റെ ആദര്‍ശം രാഹുല്‍ അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഇനി പപ്പുവല്ലെന്നും ആത്മവിശ്വാസമുള്ള നേതാവായി രാഹുലിന് മാറാന്‍ കഴിയമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. താന്‍ വിവാഹം ചെയ്തത് ഒരു ബ്രാഹ്മണ പെണ്‍കുട്ടിയെയാണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more