| Wednesday, 27th July 2022, 11:55 am

പുലയ സമുദായക്കാർ കൂളിയൂട്ടിൽ പാടുന്ന പാട്ട് സവർണ ക്രിസ്ത്യൻ പാട്ടായി അവതരിപ്പിച്ചു; കടുവയിലെ പാലാ പള്ളി പാട്ടിനെതിരെ ആരോപണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ സിനിമയിലെ പാലാ പള്ളി എന്ന സോങ് സൂപ്പര്‍ ഹിറ്റ് ആയിരുന്നു. പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഒരുപാട് ചര്‍ച്ചകളും നടന്നിരുന്നു. അതുല്‍ നറുകരയാണ് ഈ ഗാനം ആലപിച്ചത്. സന്തോഷ് വര്‍മ്മ, ശ്രീഹരി തറയില്‍ എന്നിവരാണ് പാട്ടിന് വരികളെഴുതിയത്.

പാലാ പള്ളി പാട്ടിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് രാഹുല്‍ ഹംബിള്‍ സനല്‍. ‘മലബാറിലെ പുലയ സമുദായക്കാര്‍ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ട്’ ല്‍ പാടുന്ന പാട്ടാണ് ആയേ ദാമാലോ എന്ന പാട്ട്.

ഈ പാട്ടിനെ വരികള്‍ മാറ്റി സവര്‍ണ ക്രിസ്ത്യന്‍ പാട്ടാക്കിയാണ് കടുവയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കാലങ്ങള്‍ കഴിയുമ്പോള്‍ ഇത് ഒരു ക്രിസ്ത്യന്‍ പാട്ടായി ആയിരിക്കും അറിയപ്പെടാന്‍ പോകുന്നത്,’എന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്. ഒരുപാട് പേര്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെക്കുകയും ചര്‍ച്ചകള്‍ സജീവമാകുകയും ചെയ്യുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണ രൂപം

കടുവയിലെ ‘പാലാ പള്ളി’ പാട്ടിനെ കുറിച്ച് ചര്‍ച്ചകളും വിവാദങ്ങളും തുടരുകയാണ്.
മലബാറിലെ പുലയ സമുദായക്കാര്‍ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ട്’ ല്‍ പാടുന്ന പാട്ടാണ് ആയേ ദാമാലോ എന്ന പാട്ട്. ഈ പാട്ടിനെ വരികള്‍ മാറ്റി സവര്‍ണ ക്രിസ്ത്യന്‍ പാട്ടാക്കിയാണ് കടുവയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കാലങ്ങള്‍ കഴിയുമ്പോള്‍ ഇത് ഒരു ക്രിസ്ത്യന്‍ പാട്ടായി ആയിരിക്കും അറിയപ്പെടാന്‍ പോകുന്നത്.
ഇത് കാരണം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ കലയും സംസ്‌കാരവും അതിന്റെ ഈണം മാത്രം നില നിര്‍ത്തി കാലാവശേഷമാകും.
മുന്‍പ് ‘അത്തിന്തോം തിന്തിന്തോം ‘ എന്ന നാടന്‍പാട്ട് മലയാളിയായ ഒരു നാടന്‍പാട്ട് ഗവേഷകനില്‍ നിന്ന് കണ്ടെത്തി, പിന്നീട് ചന്ദ്രമുഖി എന്ന ചിത്രത്തില്‍ സ്വന്തം ട്യൂണ്‍ ആയി ഉള്‍പ്പെടുത്തിയത് വിദ്യാസാഗര്‍ ആണ്.
മറിയാമ്മ ചേട്ടത്തി എന്ന കലാകാരിയില്‍ നിന്ന് ഈ ഗാനം കണ്ടെത്തിയ ഗായകനെ കൊണ്ട് പാടിക്കാം എന്നു പറഞ്ഞ് ട്യൂണ്‍ എല്ലാം മോഡിഫൈ ചെയ്തതിന് ശേഷം എസ്.പി യെ കൊണ്ടാണ് പാടിപ്പിച്ചത്. പിന്നീട് കേസ് ആയി. അവസാനം രജനികാന്ത് ഇടപെട്ടാണ് വിഷയം തീര്‍ത്തത്. (ആ ഗായകന്‍ ഈ പോസ്റ്റിന് താഴെ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു)

കടുവയിലെ പാട്ടിന്റെ ഒറിജിനല്‍ വേര്‍ഷന്‍ യൂട്യൂബില്‍ കണ്ടതിന് ശേഷം പലരും അതിന്റെ വരികള്‍ ചോദിച്ച് മെസേജ് അയച്ചിരുന്നു. ഒറിജിനല്‍ കൂളിയൂട്ട് ചടങ്ങിലെ പാട്ടിന്റെ വരികള്‍ ഇതാണ്.

‘അയ്യാലയ്യ പടച്ചോലേ …
ഈരാന്‍ ചുമ്മല ചാളേന്ന്
ഈരാന്‍ ചുമ്മല ചാളേന്ന്
ഒരയ്യന്‍ തല വലി കേള്‍ക്കുന്ന … (2)

ദേശം നല്ലൊരു ചെമ്മാരീ
മരുത്തന്‍ മാരന്‍ കര്‍ത്ത്യല്ലാ…
ആയേ …. ദാമോലോ …..
ഈശരന്‍ പൊന്‍ മകനോ(2)

ആയേ…
ദാമോലോ…
അത്തി മലക്ക് പോന്നാ…
ആയേ ….. ദാമോലോ…
താളി മലക്ക് പോന്നാ…

ആയേ….
ദാമോലോ…
വലം കൈ താളിടിച്ചേ…

ആയേ…
ദാമോലോ…
ഇടം കൈ താളിടിച്ചേ…

ആയേ…
ദാമോലോ…
വണ്ണാറകൂടു കണ്ടേ…

ആയേ…
ദാമോലോ…
വയ്യോട്ട് ചാടണല്ലോ…

Content Highlight: Rahul Sanal share a facebook post about Pala Palli song in the movie kaduva

We use cookies to give you the best possible experience. Learn more