ഈ വര്‍ഷം ഇറങ്ങിയതില്‍ മികച്ച അഭിപ്രായം നേടിയ സിനിമകളിലൊന്നാണ് ഭ്രമയുഗം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു. 17ാം നൂറ്റാണ്ടിന്റെ ഒടുവില്‍ നടക്കുന്ന കഥയാണ് സിനിമയില്‍. മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. ഇതുവരെ കാണാത്ത തരത്തിലുള്ള പ്രകടനമായിരുന്നു മമ്മൂട്ടിയുടേത്.
ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം സിദ്ധാര്‍ത്ഥ് ഭരതന്റെ മുഖത്ത് തുപ്പുന്ന സീനില്‍ ശരിക്കും തുപ്പിയിരുന്നെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ വെളിപ്പെടുത്തി. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മനസില്‍ വിഷ്വലൈസ് ചെയ്തതിനപ്പുറത്തേക്ക് മമ്മൂക്കയിലെ നടന്‍ അത്ഭുതപ്പെടുത്തിയിരുന്നോ എന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടി ഇങ്ങനെയായിരുന്നു.
ഈ തുപ്പുന്ന സീന്‍ നോക്കുമ്പോള്‍ അത് എങ്ങനെ തുപ്പും, എങ്ങനെ ഷൂട്ട് ചെയ്യുമെന്നായിരുന്നു ന്റെ മൈന്‍ഡില്‍ ഉണ്ടായിരുന്നത്. ആ സീന്‍ ശരിക്കും തുപ്പിയതാ. സി.ജി.ഐ ഒന്നുമല്ല. വെറ്റില കൊടുക്കുന്നു, മമ്മൂക്ക അത് മുറുക്കുന്നു, മുന്നിലേക്ക് ചാടി വന്ന് സിദ്ധാര്‍ത്ഥിന്റെ മുഖത്ത് തുപ്പുന്നു. അത്രയേ ഉള്ളൂ സീന്‍. ഒറ്റ ടേക്കില്‍ അദ്ദേഹം ആ സീന്‍ ചെയ്തുതീര്‍ത്തു. അത്രക്ക് ഗംഭീരമായി മമ്മൂക്ക ആ സീന്‍ ചെയ്തു,’ രാഹുല്‍ പറഞ്ഞു.
Content Highlight: Rahul Sadasivan saying that Mammmotty spitting on Sidharth Bharathan’s face was shot originally