മമ്മൂട്ടി ഒന്നോ രണ്ടോ ടേക്കിനുള്ളിൽ എല്ലാ ഷോട്ടും ചെയ്യുമെന്ന് സംവിധായകൻ രാഹുൽ സദാശിവൻ. ആ ഷോട്ടിൽ തങ്ങൾ അത്രത്തോളം സംതൃപ്തർ ആയിരിക്കുമെന്നും ചില പെർഫോമൻസ് മമ്മൂട്ടി ചെയ്യുമ്പോൾ അതിന് മേലെ ചോദിക്കാൻ തോന്നില്ലെന്നും രാഹുൽ പറഞ്ഞു. രാവിലെതന്നെ മുഴുവൻ ഡയലോഗും പഠിച്ചിട്ടാണ് മമ്മൂട്ടി സെറ്റിലേക്ക് വരികയെന്നും രാഹുൽ സദാശിവൻ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്ക ഒന്നോ രണ്ടോ ടേക്കിനുള്ളിൽ എല്ലാ ഷോട്ടും ചെയ്യും. അതില് ഞങ്ങൾ അത്രത്തോളം സംതൃപ്തരായിരിക്കും. ചില പെർഫോമൻസ് ഒക്കെ ഇതിനു മേലെ ചോദിക്കാൻ നമുക്ക് തോന്നില്ല. നമ്മള് വിഷ്വലൈസ് ചെയ്തതിനെക്കാലും മുകളിലേക്കാണ് അദ്ദേഹം തരിക. രാവിലെത്തന്നെ മമ്മൂക്കയുടെ കമ്പ്ലീറ്റ് ഡയലോഗ് പഠിക്കുകയും നമ്മുടെ ചെറിയൊരു സെഷൻ ഉണ്ടാവുകയും ചെയ്യും. കാരവനിൽ നിന്ന് സംസാരിക്കുകയും ഡിസ്കസ് ചെയ്തിട്ടാണ് സെറ്റിലേക്ക് വന്നിട്ട് പെർഫോം ചെയ്യുന്നത്,’ രാഹുൽ സദാശിവൻ പറഞ്ഞു.
ചിത്രത്തിലെ യക്ഷിയുടെ ക്യാരക്ടറൈസേഷൻ ഇങ്ങനെ ആയിരുന്നില്ലെന്നും രാഹുൽ അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരുപാട് സ്കെച്ച് വരച്ചു നോക്കിയിരുന്നെന്നും രാഹുൽ കൂട്ടിച്ചേർത്തു. ‘നാടോടി കഥ ഒരുപാട് വായിച്ചിട്ടുണ്ട്. ഒരുപാട് മുത്തശ്ശി കഥകൾ കേട്ടിട്ടുണ്ട്.
ഏതെങ്കിലും ഒരു സമയത്ത് ഇങ്ങനെ ഒരു ഴോണറിലുള്ള ഒരു കഥ പറയണമെന്ന് തോന്നി. യക്ഷിയുടെ ക്യാരക്ടറൈസേഷൻ ഇങ്ങനെയൊന്നുമായിരുന്നില്ല. തുടക്കത്തിൽ വേറെ സ്കെച്ച് ഒക്കെ ആയിരുന്നു. സ്കെച്ച് വെച്ചിട്ട് കുറെ വരച്ചിരുന്നു.
എന്റെ കസിൻ ആയിട്ടുള്ള അഭിലാഷ് ഉണ്ട്. പുള്ളി കുറെ സ്കെച്ചസ് ഒക്കെ വരച്ചു. നമ്മൾ കുറെ ടെസ്റ്റ് ഷൂട്ട് നടത്തി നോക്കി. കോസ്റ്റ്യും വേറെയായിരുന്നു. പിന്നെ അത് മിനിമൽ ആക്കി. ഈ വള മാറ്റാം, കാലിലെ ഇത് മാറ്റാം അങ്ങനെ അതെല്ലാം ഒഴിവാക്കി. പിന്നെ മിനിമലാക്കി മാറ്റി. ടെസ്റ്റ് ഷൂട്ടും ട്രയലും ചെയ്തപ്പോഴാണ് മിനിമൽ ആക്കുന്നതാണ് നല്ലത് എന്ന് മനസ്സിലായത്,’ രാഹുൽ സദാശിവൻ പറഞ്ഞു.
Content Highlight: Rahul sadasivan about Mammootty’s performance