വ്യത്യസ്ത കഥാപാത്രങ്ങൾ പരീക്ഷിക്കുന്ന മമ്മൂട്ടിയുടെ 2024ലെ പൊൻതൂവലായിരുന്നു രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം. കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടുമ്പോൾ അദ്ദേഹത്തിന്റെ മേക്കോവർ ഏറെ പ്രശംസ നേടിയിരുന്നു. തന്റെ ശരീരത്തെ കൃത്യമായി പരിപാലിക്കുന്ന താരമാണ് മമ്മൂട്ടി.
അത്രയും ഹെൽത്ത് കോൺഷ്യസ് ആയ മമ്മൂട്ടിയോട് ഭ്രമയുഗത്തിൽ എങ്ങനെയാണ് ചിക്കൻ ഒക്കെ കഴിപ്പിച്ചത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് രാഹുൽ സദാശിവൻ. മമ്മൂട്ടി ഹെൽത്ത് കോൺഷ്യസ് ഒക്കെ ആണെങ്കിലും ചിക്കൻ ഒക്കെ കഴിക്കുമെന്നും ആ സീൻ നല്ല രസമായിരുന്നെന്നും രാഹുൽ പറഞ്ഞു.
മമ്മൂട്ടി ആ മാനറിസം ഒക്കെ തന്നപ്പോൾ നല്ല ഫീലായിരുന്നെനും രാഹുൽ കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ കഥാപാത്രത്തിന് രണ്ട് സൈഡ് ഉണ്ടെന്നും അതിൽ മനുഷ്യൻ അല്ലെന്ന് തോന്നിപ്പിക്കുന്നത് ഇത്തരം മാനറിസത്തിലൂടെയാണെന്നും രാഹുൽ കൗമുദി മൂവിസിനോട് പറഞ്ഞു.
‘ഹെൽത്ത് കോൺഷ്യസ് ഒക്കെ ആണെങ്കിലും മമ്മൂക്ക ചിക്കൻ ഒക്കെ കഴിക്കും. അത് നല്ല സീൻ ആയിരുന്നു. പുള്ളി കഴിക്കുന്നത് കണ്ടിട്ട് നമുക്ക് അടിപൊളി ആണെന്ന് തോന്നിയിരുന്നു. അത് രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസമാണ് ഷൂട്ട് ചെയ്തത്. അപ്പോൾ തന്നെ മമ്മൂക്ക ആ ഷോട്ടോക്കെ തന്നു. ആ മാനറിസമൊക്കെ തന്നപ്പോൾ തന്നെ ഭയങ്കര ഫീലായിരുന്നു.
ആ ക്യാരക്ടറിന് രണ്ട് സൈഡും ഉണ്ട്. ഒന്ന് അയാൾ ഒരു മനുഷ്യനാണെന്ന് ധരിപ്പിക്കുന്നു. പക്ഷേ ഉള്ളിൽ വേറെ ഒരാളാണ്. ആരും നേച്ചർ പുറത്തേക്ക് വരുന്നത് ഈ ഒരു മാനറിസത്തിലൂടെയാണ്. ഇമോഷണലസ് ക്യാരക്ടറാണ്. പെട്ടെന്ന് തേവന്റെ അടുത്ത് ചൂടാവുന്നുണ്ട്. ചില സമയം മനുഷ്യന്റെ സ്വഭാവം ആവാൻ വേണ്ടി ശ്രമിക്കുന്നുമുണ്ട്,’ രാഹുൽ സദാശിവൻ പറഞ്ഞു.
ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് പല കോണുകളില്‍ നിന്നുമുള്ള മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ എന്ന റെക്കോഡും ഭ്രമയുഗം സ്വന്തമാക്കി. റിലീസ് ചെയ്ത് 28ാം ദിവസത്തിലാണ് ചിത്രം ഒ.ടി.ടിയിലെത്തിയത്.
Content Highlight: Rahul sadasivan about Mammootty’s chicken eating scene in bramayugam