Advertisement
Film News
ഭൂതകാലത്തിൽ ചെയ്ത അതേ കാര്യമാണ് ഭ്രമയുഗത്തിലും ചെയ്തത്: രാഹുൽ സദാശിവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 20, 05:23 pm
Tuesday, 20th February 2024, 10:53 pm

ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് പൂർണമായ ഒരു ഡിസൈൻ ഉണ്ടായിരുന്നെന്ന് സംവിധായകൻ രാഹുൽ സദാശിവൻ. പ്രായമുള്ളതും നടക്കാൻ ബുദ്ധിമുട്ടുള്ളതും ഊന്നുവടി ഉപയോഗിക്കുന്നതുമായ ഒരാളാണെന്ന കൃത്യമായ ഡിസൈൻ ഉണ്ടായിരുന്നെന്ന് രാഹുൽ പറഞ്ഞു.

കൊടുമൺ പോറ്റിക്ക് ഇമോഷൻസ് ഒന്നുമില്ലെന്നും അത് എന്തുകൊണ്ടാണെന്ന് സിനിമ കണ്ടവർക്ക് മനസിലാവുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. താൻ എല്ലാം സ്റ്റോറിബോർഡ് ചെയ്യാതെ സെറ്റിലേക്ക് പോകില്ലെന്നും എല്ലാ സീനുകളും വരക്കുമെന്നും രാഹുൽ പറയുന്നുണ്ട്. ചിത്രത്തിലെ 117ന് മുകളിലുള്ള സീനുകളെല്ലാം രണ്ട് മാസങ്ങളോളം ഇരുന്നിട്ടാണ് വരച്ചെതെന്നും രാഹുൽ പറഞ്ഞു.  ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൊടുമൺ പോറ്റിക്ക് ഒരു കംപ്ലീറ്റ് ഡിസൈൻ ഉണ്ടായിരുന്നു. ഇത്രയും പ്രായമുള്ള ഒരാളാണ്. നടക്കാൻ ബുദ്ധിമുട്ടുള്ള ഊന്നുവടി ഉപയോഗിക്കുന്ന ഒരാളാണ്. മാനറിസത്തിൽ ഒരു ഇമോഷണൽ ലെസ്സ് ആയിട്ടുള്ള ഒരു ക്യാരക്ടർ ആണ്. സിനിമ കണ്ടവർക്ക് മനസ്സിലാവും എന്തുകൊണ്ടാണ് പെട്ടെന്ന് ദേഷ്യം വരുന്നത് എന്ന്. കാരണം ആ കഥാപാത്രത്തിന് ഇമോഷൻസ് ഇല്ല. ആ ഐഡിയ എനിക്കുണ്ടായിരുന്നു.

ഞാൻ എല്ലാം സ്റ്റോറിബോർഡ് ചെയ്യാതെ സെറ്റിലേക്ക് പോകില്ല. എനിക്കെല്ലാം പേപ്പറിൽ കാണണം. എല്ലാം ഡിസൈൻ ചെയ്തിട്ട് ഡി.ഒ.പിയോട് മാസങ്ങളോളം ഡിസ്കസ് ചെയ്യും. ഈ ഷോട്ട് ഇങ്ങനെയാണ്, ഈ ഭാഗത്ത് ഇങ്ങനെ ട്രാൻസിഷൻ വരും, എല്ലാം മുന്നേ പ്ലാൻ ചെയ്തതാണ്. എല്ലാ ഷോട്ടും ക്യാമറലെൻസും, എല്ലാം വരയ്ക്കും.

ഭൂതകാലത്തിൽ ഞാൻ അങ്ങനെ തന്നെ ചെയ്തിട്ടുണ്ടായിരുന്നു. 117 ഓളം സീനുകൾ ഉണ്ട്. എല്ലാം രണ്ടുമാസത്തോളം ഇരുന്ന് വരച്ചിട്ടാണ് പോയത്. അതിനെ സെറ്റിൽ പോയിട്ട് റിഹേഴ്സൽ ചെയ്യും. എ.ഡിമാരെ പ്ലെയ്സ് ചെയ്ത് ക്യാമറ ഷോട്ട് ഒക്കെ പ്ലാൻ ചെയ്യും. അതേ ക്യാമറ യൂസ് ചെയ്ത് ട്രയൽ ചെയ്ത് നോക്കും. വരിക്കാശ്ശേരി മനയിൽ കുറച്ച് പോഷൻസ് ചെയ്തത്. മനയിൽ പോയിട്ട് ഷോട്ട് ഡിവൈഡ് ചെയ്തു. അത്രമാത്രം പ്ലാൻ ചെയ്തിട്ടുണ്ട്,’ രാഹുൽ സദാശിവൻ പറഞ്ഞു.

Content Highlight: Rahul sadasivan about Mammootty’s character design