| Saturday, 9th March 2024, 4:44 pm

മമ്മൂക്കയുടെ ഇന്‍ട്രോ സീന്‍ അത്ര ഗംഭീരമാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു; ആ ബില്‍ഡ് അപ്പ് പ്ലാന്‍ ചെയ്ത് ചെയ്തതാണ്: രാഹുല്‍ സദാശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം തിയേറ്ററില്‍ നിന്നും ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുകയാണ്. മാര്‍ച്ച് 15നാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്. തിയേറ്ററുകളില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ട ചിത്രം ഒ.ടി.ടി റിലീസിന് ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടുമെന്ന് ഉറപ്പാണ്. ഭ്രമയുഗത്തെ കുറിച്ചും ചിത്രത്തിലെ മമ്മൂട്ടിയുടെ ഇന്‍ട്രോ സീനിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ മമ്മൂക്കയുടെ ഇന്‍ട്രോ സീക്വന്‍സിനെ സംബന്ധിച്ച് പറഞ്ഞാല്‍ അതിനെ കുറിച്ച് എനിക്ക് നല്ല ക്ലാരിറ്റിയുണ്ടായിരുന്നു. ആ രീതിയില്‍ തന്നെ ബില്‍ഡ് അപ്പ് കൊടുക്കണമെന്ന് ആലോചിച്ചിരുന്നു. കുറച്ച് ലെങ്തി സീക്വന്‍സാണ്. മൂന്ന് പേരെ വെച്ചിട്ട് തന്നെ വേണം ചെയ്യാന്‍. ഡയലോഗ് ചേഞ്ചും കാര്യങ്ങളും വരുന്ന രീതിയിലാണ് സീന്‍ ബില്‍ഡ് ചെയ്തിരിക്കുന്നത്.

‘ആരാ’ എന്ന സൗണ്ടിലാണ് ശരിക്കും മമ്മൂക്കയുടെ എന്‍ട്രി. അത് തിയേറ്റര്‍ ഡിസൈന്‍ഡ് സാധനമാണ്. ആ സ്‌കോറും സൗണ്ട് ഡിസൈനും ഷോട്ട് ഡിവിഷനും കൃത്യമായി പ്ലാന്‍ ചെയ്തിരുന്നു. അങ്ങനെ വന്നാലേ നമുക്ക് ആ ഒരു എക്‌സൈറ്റ്‌മെന്റ് കിട്ടുള്ളൂ. തിയേറ്ററിലിരിക്കുന്നവര്‍ക്ക് ആ ഒരു ഫീല്‍ കിട്ടണമെന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

മമ്മൂക്കയ്ക്ക് എന്നാലാവുന്ന രീതിയില്‍ ഏറ്റവും ബെസ്റ്റ് ഇന്‍ട്രോ തന്നെ കൊടുക്കണമെന്നാണ് ആഗ്രഹിച്ചത്. പ്രത്യേകിച്ച് ഇങ്ങനെ ഒരു സ്‌റ്റോറിക്ക് പറ്റാവുന്ന രീതിയില്‍ അത് കൊടുക്കാന്‍ പറ്റിയിട്ടുണ്ടെന്നുമാണ് ഞാന്‍ കരുതുന്നത്.

എത്ര നേരം ആ ബില്‍ഡ് അപ്പ് സസ്‌ടെയ്ന്‍ ചെയ്യാമെന്നാണ് പിന്നെ ആലോചിച്ചത്. മമ്മൂക്ക വന്നു ബാക്ക് ഷോട്ട് കാണിച്ചു. മമ്മൂക്കയുടെ വോയ്‌സ് മാത്രമേ നമ്മള്‍ കേള്‍ക്കുന്നുള്ളൂ. ഇതെല്ലാം കാണുന്നത് തേവന്‍ എന്ന കഥാപാത്രത്തിന്റെ പെര്‍സ്‌പെക്ടീവിലാണ്. തേവന്‍ എന്ന് പറയുന്നത് അവിടെ നമ്മളാണ്, ഓഡിയന്‍സാണ് തേവന്‍.

സംസാരത്തിന് ശേഷം, നേരെ നോക്കാം എന്ന് പെര്‍മിഷന്‍ കൊടുക്കുന്നുണ്ട്. അപ്പോള്‍ മാത്രമാണ് ഓഡിയന്‍സ് ആയ നമ്മള്‍ പോലും ആരാണ് മുന്നില്‍ നില്‍ക്കുന്ന ആള്‍ എന്ന് കാണുന്നത്. അത് അങ്ങനെ തന്നെ ഡിസൈന്‍ ചെയ്തതാണ്.

അതിലേക്ക് മമ്മൂക്കയെ എത്തിക്കുക എന്നത് പ്ലാന്‍ഡായിരുന്നു. ഈ കാര്യം മമ്മൂക്കയുടെ അടുത്തും കണ്‍വേ ചെയ്തിരുന്നു. മമ്മൂക്ക നല്ല രസകരമായിട്ട് തന്നെ ആ സീക്വന്‍സ് ചെയ്തു തന്നു. പിന്നെ കാര്യങ്ങള്‍ ഈസിയായിരുന്നു,’ രാഹുല്‍ സദാശിവന്‍ പറഞ്ഞു.

Content Highlight: Rahul Sadasivan about Bramayugam Intro Scene and Mammootty

We use cookies to give you the best possible experience. Learn more