ഭ്രമയുഗം മറ്റ് ഭാഷയിൽ; അത് അത്ര എളുപ്പമല്ല: രാഹുൽ സദാശിവൻ
Film News
ഭ്രമയുഗം മറ്റ് ഭാഷയിൽ; അത് അത്ര എളുപ്പമല്ല: രാഹുൽ സദാശിവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd February 2024, 5:10 pm

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് കേരളത്തിലെ തിയേറ്ററുകളിൽ നിറഞ്ഞ സദസോടെ മുന്നേറികൊണ്ടിരിക്കുന്ന സിനിമയാണ് ഭ്രമയുഗം. പൂർണ്ണമായും ഒരു ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച സിനിമയിൽ മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി അഞ്ചു ഭാഷകളിൽ ഭ്രമയുഗം റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം മറ്റ് ഭാഷയിൽ റിലീസ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് രാഹുൽ സദാശിവൻ. ഭ്രമയുഗം വേറെ ഭാഷയിൽ ചെയ്യുമ്പോൾ അതിന്റെതായിട്ടുള്ള ചലഞ്ചുകൾ ഉണ്ടെന്നും ഒറിജിനൽ ഭാഷയിൽ കാണുമ്പോഴാണ് തൃപ്തിയാവുകയെന്നും രാഹുൽ പറഞ്ഞു.

‘ഭ്രമയുഗം വേറെ ഭാഷയിൽ ചെയ്യുമ്പോൾ അതിന്റെതായിട്ടുള്ള ചലഞ്ചുകൾ ഉണ്ട്. അത് ഒറിജിനൽ ഭാഷയിൽ കാണുമ്പോൾ ആണ് നമ്മൾ സാറ്റിസ്ഫൈഡ് ആവുക. ഉദാഹരണത്തിന് കാന്താര നമ്മൾ മലയാളത്തിലും കണ്ടിട്ടില്ലേ, എന്നിട്ട് നമ്മൾ എൻജോയ് ചെയ്തു. അതിന്റേതായിട്ടുള്ള ചലഞ്ചുകൾ ഉണ്ട്. അതുപോലെ എക്സൈസ്മെന്റും ഉണ്ട്. എല്ലാ ഭാഷയിലും അതിന്റെതായിട്ടുള്ള പഴയ ഭാഷ ചെയ്യാൻ നോക്കിയിട്ടുണ്ട്. പാട്ടിലാണെങ്കിലും ഹിന്ദിയിലും തമിഴിലും ആ ലാംഗ്വേജിൽ തന്നെ ഒരുപാട് എഫേർട്ട് ഇട്ടിട്ടുണ്ട്. അതിന് അനുസരിച്ച് പാട്ടുകൾ മാറ്റിയിട്ടുണ്ട്,’ രാഹുൽ സദാശിവൻ പറഞ്ഞു.

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം. ഫെബ്രുവരി 15ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്.

കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി കളം നിറഞ്ഞു നിൽക്കുമ്പോൾ അർജുൻ അശോകൻ തേവനായും സിദ്ധാർത്ഥ് ഭരതൻ വെപ്പുകാരനായും ചിത്രത്തിൽ തിളങ്ങിനിൽക്കുന്നുണ്ട്. 17ാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗത്തിന്റെ പശ്ചാത്തലം. അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Rahul sadasivan about  Bramayugam in different language