ന്യൂദല്‍ഹി: എം.പിമാര്‍ക്ക് താമസിക്കാനായി ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തു വിട്ട ഒഴിഞ്ഞു കിടക്കുന്ന ബംഗ്ലാവുകളുടെ ലിസ്റ്റില്‍ രാഹുല്‍ഗാന്ധി താമസിച്ചിരുന്ന തുഗ്ലക്ക് ലെയിനിലെ പന്ത്രണ്ടാം നമ്പര്‍ വീടും. 2004ല്‍ രാഹുല്‍ഗാന്ധി ആദ്യമായി അമേത്തിയില്‍ നിന്ന് പാര്ലമെന്റിലെത്തിയത മുതല്‍ താമസിച്ചിരുന്ന വീടാണിത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ക്ക് തെരഞ്ഞെടുക്കാനായാണ് ബംഗ്ലാവുകളും ഫ്ളാറ്റുകളുമടക്കം 517 വസതികളുടെ പേര് വിവരങ്ങള്‍ ലോക്സഭാ സെക്രട്ടേറിയറ്റ് സര്‍ക്കുലറിറക്കിയത്.
നിലവില്‍ രാഹുല്‍ഗാന്ധിയുടേത് ‘ടൈപ്പ് 8’ കാറ്റഗറിയില്‍ വരുന്ന ബംഗ്ലാവാണ്. നിയമപ്രകാരം ഒഴിവ് വരുന്ന ബംഗ്ലാവുകള്‍ക്കായി എം.പിമാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
എ.എന്‍.ഐയാണ് പുതിയ സര്‍ക്കുലറിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം സര്‍ക്കുലറിനെ കുറിച്ച് അറിയില്ലെന്ന് രാഹുല്‍ഗാന്ധിയുടെ ഓഫീസ് പ്രതികരിച്ചു.