പാലക്കാട്: പാലക്കാട് നിയസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ട്രോളി കുഴല്‍പ്പണ വിവാദത്തില്‍ ചര്‍ച്ചയായി ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലും പക്രുവിന്റെ പോസ്റ്റിന് കമന്റുമായി രംഗത്തെത്തി. കെ.പി.എമ്മില്‍ അല്ലല്ലോ എന്നാണ് മാങ്കൂട്ടത്തിലിന്റെ കമന്റ്.
രാഹുല്‍ മാങ്കൂട്ടത്തിലും നീല ട്രോളി ബാഗും ഭരണപക്ഷവും ബി.ജെ.പിയുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ട്രോളി വിവാദത്തില്‍ ട്രോളുകളിലൂടെയുള്ള ട്വിസ്റ്റാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
ഇന്ന് രാവിലെയാണ് ഗിന്നസ് പക്രു തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു കറുത്ത നിറമുള്ള ട്രോളി ബാഗുമായി നില്‍ക്കുന്ന ഫോട്ടോ ‘നൈസ് ഡേ’എന്ന അടിക്കുറിപ്പോടുകൂടെ പങ്കുവെക്കുന്നത്.
പിന്നാലെ പക്രുവിനെയും ട്രോളി ബാഗിനെയും സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
ഇന്നലെ നടന്ന ട്രോളി വിവാദങ്ങള്‍ക്കും പാലക്കാട്ടെ ഹോട്ടലുകളില്‍ നടന്ന റെയ്ഡിലും സൂത്രധാരരായത് ഭരണപക്ഷമാണെന്നും പ്രതിപക്ഷത്തുള്ളവര്‍ തന്നെയാണെന്നുമുള്ള ആരോപണങ്ങളും കിംവദന്തികളും ഉയരുന്നതിനിടെയാണ് പക്രുവിന്റെ പോസ്റ്റ്.
സാമൂഹിക മാധ്യമങ്ങള്‍ ഇരുകൈയ്യും നീട്ടിതന്നെ പോസ്റ്റിനെ സ്വീകരിച്ചിട്ടുണ്ട്. നിരവധി കമന്റുകള്‍ പക്രുവിന്റെ പോസ്റ്റിന് വരുന്നുണ്ട്.
പെട്ടിയാണ് താരം, ട്രോളി നൈസായിട്ട്, അളിയാ ബ്ലാക്കല്ല നീല, ട്രോളീ ബാഗ് ദൈവമെ പക്രു ചേട്ടനും ട്രോള്‍ തുടങ്ങി, ട്രെന്‍ഡിനൊപ്പം എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളുമായാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം അര്‍ധരാത്രി കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന കെ.പി.എം ഹോട്ടലില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്നായിരുന്നു പിന്നീടുണ്ടായ ആരോപണം. പിന്നാലെ നീല ട്രോളി ബാഗുമായി മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.
Content Highlight: Rahul Mankoothil’s reply to Guinness Pakru’s trolley bag