Advertisement
Kerala News
യൂത്ത് കോൺഗ്രസിനെ ഇനി രാഹുൽ മാങ്കൂട്ടത്തിൽ നയിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 14, 10:01 am
Tuesday, 14th November 2023, 3:31 pm

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍. തെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ 2,21,986 വോട്ടുകളോട് കൂടിയാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എതിരാളിയായ അഖില്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും എന്‍.എസ്.യു.ഐയുടെ ദേശീയ സെക്രട്ടറിയും കെ.പി.സി.സി അംഗവുമാണ്.

Content Highlight: Rahul Mamkootathil  for the post of state president of Youth Congress