പമ്പ: ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്ന രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തെ താഴമണ്‍ തന്ത്രികുടുംബത്തിലെ മുതിര്‍ന്ന അംഗം ദേവകി മഹേശ്വരര് അന്തര്‍ജനത്തെയും മകള്‍ മല്ലിക നമ്പൂതിരിയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
പമ്പയിലെ സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നതിനെ തുടര്‍ന്നാണിത്. പമ്പയിലും സന്നിധാനത്തും സ്ഥാപിച്ച ബോര്‍ഡുകള്‍ നേരത്തെ പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു.
നേരത്തെ നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ന്യൂസ് മിനിറ്റിലെ റിപ്പോര്‍ട്ടര്‍ സരിതയടക്കം നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിരുന്നു.
Also Read ശബരിമല; ഭക്തരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം
റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടര്‍ പൂജാ പ്രസന്നയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. നിലയ്ക്കലില്‍ വെച്ചാണ് റിപ്പബ്ലിക് ടി.വിയുടെ കാറിന് നേരെ ആക്രമണമുണ്ടായത്. കാറിന്റെ ചില്ലും കണ്ണാടിയും തകര്‍ത്തു.
ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുടുതല്‍ പൊലീസിനെ എത്തിക്കും നിലയ്ക്കലിലും പമ്പയിലും കമാന്‍ഡോ ബറ്റാലിയനെ കൊണ്ട് വരും. ഇരുസ്ഥലത്തും 400 പൊലീസുകാരെ കൂടെ ഇവിടെ വിന്യസിക്കും.
Doolnews Video