| Saturday, 1st September 2018, 5:17 pm

രാഹുല്‍ ഗാന്ധി അഴുക്കുജലത്തിലെ കീടം മാത്രം; മാനസികരോഗത്തിനു ചികിത്സിക്കണമെന്നും കേന്ദ്രമന്ത്രി ചൗബേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഴുക്കുജലത്തിലെ കീടമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേ. പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചുകൊണ്ടാണ് രാഹുലിനെതിരെ ചൗബേ രൂക്ഷമായ ഭാഷയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.

“നമ്മുടെ പ്രധാനമന്ത്രി ആകാശം പോലെയാണ്, എന്നാല്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ് അധ്യക്ഷനാകട്ടെ, കീടത്തിനു സമാനവും” എന്നായിരുന്നു ബീഹാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ചൗബേയുടെ പ്രസ്താവന.

പ്രധാനമന്ത്രി റാഫേല്‍ കരാര്‍ വിഷയത്തില്‍ കള്ളം പറയുകയാണെന്ന രാഹുലിന്റെ പ്രസ്താവനയില്‍ തനിക്ക് അമര്‍ഷമുണ്ടെന്നും അദ്ദേഹത്തെ മാനസികരോഗത്തിന് ചികിത്സിക്കുകയാണ് വേണ്ടതെന്നും ചൗബേ പറഞ്ഞിരുന്നു. എല്ലാ അഴിമതികളുടെയും മാതാവാണ് കോണ്‍ഗ്രസെന്നും മന്ത്രി ആരോപിക്കുന്നു.

Also Read: പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവ്; മൂന്നുമാസത്തിനിടെയുള്ള മൂന്നാമത്തെ വര്‍ധനവ്; ഡീസല്‍ വില ലിറ്ററിന് 70ലെത്തി

കേന്ദ്രമന്ത്രിയുടെ വ്യക്തി അധിക്ഷേപങ്ങള്‍ക്കെതിരെ നിശിതമായ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. പാര്‍ട്ടി നേതൃത്വം പ്രസ്താവനയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ആര്‍.ജി.ഡി നേതാവ് തേജസ്വി യാദവടക്കമുള്ളവര്‍ മന്ത്രിയുടെ മോശം പദപ്രയോഗത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

“പണ്ഡിറ്റ് ശ്രീ ചൗബേ ബാബയ്ക്ക് ദൈവം അറിവും ബോധവും നല്‍കട്ടെ. ഇത്തരം “രത്‌ന”ങ്ങളെ മന്ത്രിസഭയിലെടുത്ത് രാജ്യത്ത് മോശം ഭാഷാപ്രയോഗത്തിന്റെ ഒരു പുതിയ സംസ്‌കാരം തന്നെ കൊണ്ടുവരുന്ന പ്രധാനമന്ത്രിയുടെ നീക്കം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.” തേജസ്വിയുടെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more