ന്യൂദല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ വൈകാരിക പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.തന്റെ വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും കയറി വരാനുള്ള സ്വാതന്ത്ര്യം സിന്ധ്യയ്ക്ക് ഉണ്ടായിരുന്നെന്നും അദ്ദേഹം തന്റെ കൂടെ കോളേജില്‍ ഉണ്ടായിരുന്നെന്നുമാണ് രാഹുല്‍ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
നേരത്തെ സിന്ധ്യയ്ക്ക് വേണ്ടിയാണ് രാജിവെച്ചതെന്നും എന്നാല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സിന്ധ്യയുടെ നടപടി നിരാശപ്പെടുത്തുന്നതായും എം.എല്‍.എമാര്‍ പ്രതികരിച്ചിരുന്നു. 10 എം.എല്‍.എമാരും രണ്ട് മുന്‍മന്ത്രിമാരുമാണ് സിന്ധ്യയുടെ നിലപാടിനെതിരെ രംഗത്തെത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒപ്പം സിന്ധ്യ വിശ്വാസം തകര്‍ത്തുകളഞ്ഞെന്നും 18 വര്‍ഷക്കാലം കോണ്‍ഗ്രസ് സിന്ധ്യയ്ക്ക് നല്‍കിയ നേട്ടങ്ങള്‍ മറക്കരുതെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.
”സിന്ധ്യയുടെ 18 വര്‍ഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ 17 തവണ സിന്ധ്യയെ കോണ്‍ഗ്രസ് എം.പിയാക്കി, രണ്ട് തവണ കേന്ദ്രമന്ത്രി, ചീഫ് വിപ്പ് , ദേശീയ ജനറല്‍ സെക്രട്ടറി, തെരഞ്ഞെടുപ്പ് ക്യാംപെയിന്‍ തലവന്‍, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍. എന്നിട്ടും മോദി-ഷായുടെ തണലില്‍?” മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.