| Tuesday, 8th August 2023, 4:35 pm

മോദിയും അമിത് ഷായും Absent; അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഇന്ന് സംസാരിച്ചേക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷം മുന്‍നിര്‍ത്തി ബി.ജെ.പി സര്‍ക്കാരിനെതിരെ ഇന്ത്യാ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സംസാരിച്ചേക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ലമെന്റില്‍ ഇന്ന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് രാഹുലിന്റെ പ്രസംഗം മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിപക്ഷത്തിന് വേണ്ടി രാഹുല്‍ ഗാന്ധിയായിരിക്കും അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് തുടക്കമിടുകയെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവും ആസാമില്‍ നിന്നുള്ള എം.പിയുമായ ഗൗരവ് ഗൊഗോയ് ആണ് പ്രതിപക്ഷ വാദങ്ങള്‍ സഭയില്‍ അവതരിപ്പിച്ചത്.

Mr @RahulGandhi reaches Parliament House pic.twitter.com/I7wuOsHo3k

— Supriya Bhardwaj (@Supriya23bh) August 8, 2023

മണിപ്പൂരില്‍ രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടുന്നത് രാജ്യം ഇതുവരെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും പാര്‍ലമെന്റ് മണിപ്പൂരിനൊപ്പം നില്‍ക്കണമെന്നും ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനവ്രതം വെടിയാനാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും വെറും മുപ്പത് സെക്കന്‍ഡ് മാത്രമാണ് അദ്ദേഹം മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചതെന്നും ഗൗരവ് ഗൊഗോയ് കുറ്റപ്പെടുത്തി.

അതേസമയം, രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതുകൊണ്ടാണോ രാഹുല്‍ ഗാന്ധി ഇന്ന് സംസാരിക്കാത്തതെന്നാണ് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ പരിഹിസിച്ചത്.

അയോഗ്യത നീക്കി ലോകസഭാംഗത്വം പുനസ്ഥാപിക്കപ്പെട്ട ശേഷം ഇന്നലെയാണ് രാഹുല്‍ സഭയിലെത്തിയത്. സഭയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് വലിയ വരവേല്‍പ്പാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നല്‍കിയിരുന്നത്. 134 ദിവസത്തിന്‌ശേഷമാണ് രാഹുല്‍ഗാന്ധി തിരിച്ചെത്തിയിരുന്നത്.

Content Highlight: Rahul Gandhi may not speak in the no-confidence motion debate today in Loksabha

We use cookies to give you the best possible experience. Learn more