ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. കേരളത്തിന്റെ ആവശ്യം രാഹുല്‍ ഗാന്ധി സ്വീകരിച്ചെന്നും ആന്റണി പറഞ്ഞു.
കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലയായ വയനാട്ടില്‍ മത്സരിക്കാന്‍ അദ്ദേഹം പൂര്‍ണസമ്മതം അറിയിച്ചു. വയനാട്ടില്‍ അനുകൂല സാഹചര്യമാണെന്നും ആന്റണി പറഞ്ഞു.
ഒരാഴ്ച നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമായത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് സൂചനകള്‍ വന്നിരുന്നു. രാഹുല്‍ വയനാടും പ്രിയങ്ക വാരണാസിയിലും മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ഘടകക്ഷികളും രംഗത്തെത്തിയിരുന്നു.
തീരുമാനം എത്രയും വേഗം വേണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സിയെ നേതാക്കള്‍ സമീപിച്ചിരുന്നു. വയനാട് സ്ഥാനാര്‍ഥിത്വത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം വേണമെന്ന് മുസ്ലിംലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.