| Wednesday, 3rd April 2019, 9:54 pm

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കേരളത്തിലെത്തി; വന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി. രാത്രി ഒമ്പത് മണിയോടെ കരിപ്പൂര്‍ വിമാനതാവളത്തിലാണ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയുമെത്തിയത്.

രാത്രി 9 മണിക്കും നിരവധി പ്രവര്‍ത്തകരാണ് വിമാനതാവളത്തില്‍ രാഹുലിനെ സ്വീകരിക്കുന്നതിനായി എത്തിയത്. അസമിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് ശേഷമാണ്് രാഹുല്‍ കോഴിക്കോടേക്ക് എത്തിയത്.

Also Read  അടുത്തത് യു.പി.എ സര്‍ക്കാര്‍, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി; മോദിയുടെ പ്രകടനം ശരാശരിയിലും താഴെയെന്നും സര്‍വേ ഫലം

തുടര്‍ന്ന് രാഹുലും പ്രിയങ്കയും കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് റോഡുമാര്‍ഗം പോയി. നാളെ വയനാട്ടില്‍ രാഹുല്‍ പത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് മടങ്ങി പോകുന്ന രാഹുല്‍ ഏപ്രില്‍ രണ്ടാം വാരത്തോടെ തിരികെയെത്തും. രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗമായിരിക്കും വയനാട്ടില്‍ എത്തുക.

നാളെ രാവിലെ 11 മണിയോടെ കല്‍പ്പറ്റയിലെ കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധി. പുത്തൂര്‍ വയല്‍ എ.ആര്‍ ക്യാമ്പിലും ബത്തേരിയിലെ സെന്റ് മേരീസ് കോളെജ് ഗ്രൗണ്ടിലും രാഹുല്‍ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more