മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്ന വന്‍തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും അദ്ദേഹത്തിന്റെ പ്രസംഗത്തെയും പരിഹസിച്ച് ശിവസേന. കോണ്‍ഗ്രസിന്റേത് നാണംകെട്ട പരാജയമാണെന്നും ശിവസേന സാംമ്‌നയില്‍ എഴുതി.
‘2014 നേക്കാള്‍ നാണംകെട്ട പരാജയമാണ് ഇത്തവണ കോണ്‍ഗ്രസ് നേരിട്ടത്. രാഹുല്‍ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകര്‍ഷിക്കുന്നതായിരുന്നില്ല.അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ വോട്ടര്‍മാര്‍ക്ക് മതിപ്പ് തോന്നിയില്ല. രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തില്‍ രാജ്യത്തെ ജനങ്ങളെ പ്രചോദിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടോ? ‘എന്നും സാമ്‌നയില്‍ ചോദിക്കുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളെ വിലയിരുത്തി കോണ്‍ഗ്രസിന്റെ വീക്ഷണം ഇപ്പോള്‍ നഷ്ടപ്പെട്ടെന്നും സാമ്‌ന കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തകരില്ല നേതാക്കള്‍ മാത്രമാണ് ഉള്ളതെന്നും ശിവസേന പറഞ്ഞു.
പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി വന്ന പ്രിയങ്കയുടെ നേതൃപാടവത്തെയും സാമ്‌നയില്‍ വിമര്‍ശിക്കുന്നു. 2014 ല്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ രണ്ട് സീറ്റ് നേടിയെങ്കില്‍ ഇത്തവണ ഒന്ന് മാത്രമാണ് നിലനിര്‍ത്താനായതെന്ന് സാമ്‌നയില്‍ പറയുന്നു.