| Monday, 3rd March 2014, 7:07 am

സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ രീതി ഫലപ്രദമല്ല: ബേനി പ്രസാദ് വര്‍മ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടരുന്ന രീതി ഉത്തര്‍പ്രദേശില്‍ ഫലപ്രദമല്ലെന്ന് കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ്മ.

സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച രീതി പാര്‍ട്ടിക്ക് ദോഷകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി പ്രചരണം ശരിയായ വഴിക്കല്ല.

ശരിയായ രീതിയില്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്ത് ഫലപ്രദമായ രീതിയില്‍ പ്രചരണം നടത്തിയാല്‍ കോണ്‍ഗ്രസിന് 50 സീറ്റു വരെ നേടാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുലിന്റെ ഉദ്ദേശം നല്ലതും ജനാധിപത്യപരവുമാണ്. എന്നാല്‍ ഈ രീതികള്‍ ഉത്തര്‍പ്രദേശിലെ രീതിയോട് യോജിക്കുന്നതല്ല.

സംസ്ഥാനത്തെ 20 ശതമാനം മുസ്‌ലിങ്ങളുടെയും പിന്തുണ പാര്‍ട്ടിക്കൊപ്പമുണ്ടെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കാഴ്ച്ച വെക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more