| Thursday, 30th November 2017, 5:26 pm

ഗുജറാത്ത് ഭരിക്കുന്നത് അമിത് ഷാ, മുഖ്യമന്ത്രി വിജയ് രൂപാണി വെറും റബ്ബര്‍ സ്റ്റാമ്പാണെന്നും രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേഠി: ബി.ജെ.പിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനും അംബാനിയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കമ്പനിയുമായി യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനായുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ റാഫേല്‍ ഇടപാടിലെ അപാകതകളെയും അദ്ദേഹം ചോദ്യം ചെയ്യുകയുണ്ടായി .

“റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളാണ് തനിക്കുള്ളത്. ആദ്യ കരാറിലും രണ്ടാമത്തെ കരാറിലൂമായി ഫ്്ളൈറ്റുകളുടെ വിലയില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഉണ്ടോ ഇല്ലയോ എന്ന് മറുപടി തരിക. ഹിന്ദുസ്ഥാന്‍ എയറനോട്ടിക്കല്‍സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തെ അവഗണിച്ച് സ്വകാര്യ വ്യവസായ ഗ്രൂപ്പിനെ കരാര്‍ എന്തുകൊണ്ട് ഏല്‍പ്പിച്ചു?. റോഫേല്‍ ഡീലിനാവശ്യമായ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം നേടിയെടുത്തോ? കരാറില്‍ മുറപ്പെകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും കരാറിനെ മുന്‍ നിര്‍ത്തി അദ്ദേഹം ചോദിക്കുകയുണ്ടായി.

ഭയം മൂലം പ്രധാന മന്ത്രി ഈ ചോദ്യങ്ങളെയെല്ലാം സൗകര്യപൂര്‍വ്വം അവഗണിക്കുകയാണെന്നും അദ്ദേഹത്തിന്റെ സംസ്ഥാനമായ ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ സത്യങ്ങള്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. ” ഈ ചോദ്യങ്ങള്‍ക്കൊന്നും തന്നെ മോദി പ്രതികരിക്കില്ല. കാരണം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുമ്പ് റാഫേല്‍ ഇടപാടിന്റെയും ജയ്ഷായുടെയും വിവാദങ്ങള്‍ക്കു പിന്നിലുള്ള സത്യങ്ങള്‍ പുറത്തു വരരുതെന്ന് മോദിക്ക് നിര്‍ബന്ധമുണ്ടെന്നും” അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് ഈ നടനില്‍ നിന്നും കണ്ണുനീര്‍ വരുന്നതെന്ന് തിരഞ്ഞെടുപ്പിന് രണ്ട് മൂന്ന് ദിവസം മുമ്പ് വരെ ഇനിയും നിങ്ങള്‍ക്ക് കാണാം. അദ്ദേഹം എല്ലാത്തിനെക്കുറിച്ചും സംസാരിക്കും. പക്ഷേ ഗുജറാത്തിലെ കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് ലഭിക്കുന്ന വിലയെന്തെന്നോ, കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളിയതിനെക്കുറിച്ചോ, കള്ളപ്പണം എങ്ങനെ വെളുപ്പിക്കാം എന്നിവയെക്കുറിച്ചൊന്നും തന്നെ മോദി ഒരക്ഷരം മിണ്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

കള്ളപ്പണം തിരിച്ചുകൊണ്ടു വരാനായില്ലെങ്കില്‍ ജനങ്ങള്‍ക്ക് തന്നെ തൂക്കിക്കൊല്ലാം എന്നായിരുന്നു നോട്ടു നിരോധനം നടപ്പിലാക്കിയതിനു ശേഷമുള്ള ഒരു പ്രസംഗത്തില്‍ മോദിയുടെ വികാരഭതിതമായ പരാമര്‍ശം. ഗുജറാത്ത് തന്റെ അമ്മയാണെന്നും താന്‍ അവരുടെ മകനാണെന്നുമായിരുന്ന വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മോദിയുടെ മറ്റൊരു വൈകാരിക പ്രസംഗമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.


Also Read: മോദി അമിതാഭ് ബച്ചനേക്കാള്‍ ‘മികച്ച നടന്‍’: പരിഹാസവുമായി രാഹുല്‍ ഗാന്ധി


പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വൈകിപ്പിച്ചതിന് എന്‍ഡിഎ ഗവണ്‍മെന്റിനെ വിമര്‍ശിക്കുകയുമുണ്ടായി അദ്ദേഹം. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ്് റാഫേലും ജയ്ഷായുടെ വിവാദവും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറല്ലാത്ത് കൊണ്ടാണ് സമ്മേളനം വൈകിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി എല്ലാ വര്‍ഷവും നവംബറിലാണ് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ആരംഭിക്കുന്നത്. പക്ഷേ രണ്ടു കാരണങ്ങളാല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിനു ശേഷമേ പാര്‍ലമെന്റ് തുടങ്ങുകയുള്ളൂ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്നങ്ങളും വര്‍ധിച്ചു വരുന്നതിനും മോദി ഗവണ്‍മെന്റിനെ രാഹുല്‍ കുറ്റപ്പെടുത്തുകയുണ്ടായി. ഗുജറാത്തിലെ ഭൂമി മുഴുവനും മോദി അഞ്ച്-പത്ത് വ്യവസായികള്‍ക്കായി വീതിച്ചു നല്‍കിയിരിക്കുകയാണ്, അവിടുത്തെ കര്‍ഷകര്‍ക്ക് ദുരിതം മാത്രമാണ് ബാക്കി. പക്ഷേ ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും തന്നെ മോദി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുകയില്ല.

അദ്ദേഹം വികസനത്തെക്കുറിച്ചു മാത്രമേ സംസാരിക്കുകയുള്ളൂ. എന്നാല്‍ എത്ര കാര്‍ഷിക ലോണുകള്‍ അദ്ദേഹം എഴുതിത്തള്ളി, എത്ര പണം ആ വ്യവസായികള്‍ക്ക് വീതിച്ചു നല്‍കി?. പരുത്തി നിലക്കടല കര്‍ഷകര്‍ക്കായി ഉയര്‍ന്ന താങ്ങുവില കൊണ്ടുവരുമെന്ന വാഗ്ദാനവും മോദി ലംഘിക്കുകയുണ്ടായി. ഇതിനെക്കുറിച്ചൊന്നും തന്നെ അദ്ദേഹം സംസാരിക്കില്ല. മാത്രമല്ല ഗുജറാത്ത് ഭരിക്കുന്നത് അമിത് ഷാ ആണെന്നും മുഖ്യമന്ത്രി വിജയ് രൂപാണി വെറും റബ്ബര്‍ സ്റ്റാമ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അമേഠി, ഭാവ്നഗര്‍, ബോട്ടഡ് ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ ഇന്ന് സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി വൈകീട്ട് ഭാവ്നഗര്‍ സിറ്റിക്കടുത്തുവെച്ചു നടക്കുന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും

We use cookies to give you the best possible experience. Learn more