ന്യൂദല്‍ഹി: ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 58ാം ജന്മദിനം ആഘോഷിക്കുന്ന ഉദ്ധവ് താക്കറെയ്ക്ക് ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി ജന്മദിനാശംസകള്‍ നേര്‍ന്നത്.
“ഉദ്ധവ് താക്കറെജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. അദ്ദേഹത്തിന് എല്ലായ്പോഴും ആയുരാരോഗ്യങ്ങളും സന്തോഷവും ഉണ്ടാവട്ടെ”- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആശംസ അറിയിച്ചെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്താണ് പറഞ്ഞത്. രാഷ്ട്രീയമായ ശത്രുതകള്‍ക്കപ്പുറം നേതാക്കള്‍ തമ്മിലുള്ള വ്യക്തിഗത ബന്ധത്തിന് രാഹുല്‍ ഗാന്ധി പ്രാധാന്യം നല്‍കുന്നു. താക്കറെയ്ക്ക് ജന്മദിനാശംസ നേരുന്നതിലൂടെ ഇതാണ് അദ്ദേഹം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.
Read: പണം നല്‍കിയില്ല: ഉത്തര്‍പ്രദേശില്‍ സഹോദരങ്ങളെ വെടിവെച്ചു കൊന്നു
കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി മറ്റൊരു രാഷ്ട്രീയ കക്ഷിയുടെ നേതാവിന് ജന്മദിനാശംസ നേര്‍ന്നു. അതില്‍ കൂടുതലൊന്നും ഈ സംഭവത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത രാഹുല്‍ ഗാന്ധിയുടെ നടപടി വലിയ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് എതിര്‍ കക്ഷിയുടെ നേതാവിന് രാഹുല്‍ ഗാന്ധി ജന്മദിനാശംസ നേര്‍ന്നത്.
എന്‍.ഡി.എയുടെ ഭാഗമാണെങ്കിലും ബി.ജെ.പിക്കെതിരെ നിരന്തര വിമര്‍ശനം ഉന്നയിക്കുന്ന ശിവസേന അവിശ്വാസ പ്രമയ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു.