ന്യൂദല്‍ഹി: ജന്മദിനമാഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി 72-ാം ജന്മദിനമാണ് ഇക്കുറി ആഘോഷിക്കുന്നത്. രാജ്യത്തുടനീളം പലവിധത്തിലുള്ള ആഘോഷങ്ങളാണ് ബി.ജെ.പി ആസൂത്രണം ചെയ്തിരിക്കുന്നത്.
മധ്യപ്രദേശ് കേന്ദ്രീകരിച്ചായിരിക്കും പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടികള്‍ നടക്കുക.
പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ചീറ്റപ്പുലികളെ ഇറക്കുമതി ചെയ്യുമെന്ന പ്രഖ്യാപനം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നമീബിയയില്‍ നിന്നാണ് എട്ടോളം ചീറ്റപ്പുലികളെ ഇറക്കുമതി ചെയ്യുന്നത്.
ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് ഇവയെ തുറന്നുവിടും.
മധ്യപ്രദേശില്‍ വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിനമായി ആചരിക്കാനാണ് ബി.ജെ.പി തീരുമാനം.
പാര്‍ട്ടി പരിപാടികള്‍ക്ക് പുറമെ ജനങ്ങളും മോദിയുടെ ജന്മദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ട്. ജന്മദിനത്തിന്റെ ഭാഗമായി ദല്‍ഹിയിലെ ഹോട്ടല്‍ വ്യാപാരി 56 ഇഞ്ച് വലുപ്പവും 56 കറികളുമുള്ള താലിയാണ് ഉണ്ടാക്കുന്നത്. ഇത് 40 മിനിറ്റിനുള്ളില്‍ കവിക്കുന്ന ദമ്പതികള്‍ക്ക് 8.5 ലക്ഷം രൂപയും ഹോട്ടലുടമ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിന്റെ പേര് മാറ്റി നരേന്ദ്ര മോദി മെഡിക്കല്‍ കോളേജ് എന്നാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി അഹമ്മാദാബാദിലെ എം.ഇ.ടി മെഡിക്കല്‍ കോളേജ് അധികൃതര്‍ രംഗത്തെത്തിയിരുന്നു.
മോദിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം നല്‍കി ആഘോഷിക്കാനാണ്
ചെന്നൈയിലെ ഒരു ആശുപത്രിയുടെ തീരുമാനം.
Content Highlight: Rahul gandhi wishes modi on his birthday