| Thursday, 13th December 2018, 11:15 am

ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നത് രാഹുല്‍ ഗാന്ധിയായിരിക്കും: നവ്‌ജ്യോത് സിംഗ് സിദ്ധു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലുധിയാന: ഭാവിയില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നത് രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ധു. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സിദ്ധുവിന്റ പ്രതികരണം.

“എനിക്കുറപ്പുണ്ട് ഭാവിയില്‍ രാഹുല്‍ ഭായിയായിരിക്കും ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നത്.”

ALSO READ: പ്രധാനമന്ത്രി പദം ഇനി ലഭിക്കില്ലെന്ന് മമതയ്ക്ക് ഉറപ്പായി; രാഹുല്‍ ഗാന്ധിയുടെ വിജയത്തില്‍ മമതയ്ക്ക് 

അതേസമയം രാജസ്ഥാനിലേയും ഛത്തീസ്ഗഢിലേയും മധ്യപ്രദേശിലെയും വിജയത്തില്‍ പൂര്‍ണ്ണതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി രാജ്യത്തെ കര്‍ഷകരുടെയും യുവാക്കളുടേയും പാവപ്പെട്ടവരുടേയും ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു.

മണ്ണില്‍ മഴവീഴുമ്പോഴുണ്ടാകുന്ന മണത്തിന് തുല്യമായ സന്തോഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴുള്ളത്. ബി.ജെ.പിയുടെ ആധിപത്യമുള്ള കോട്ടകളില്‍ പോലും കടന്ന് കയറി വിജയം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനായെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ഈ പിഴവുകള്‍ പറ്റിയില്ലായിരുന്നെങ്കില്‍ ബി.ജെ.പി മൂന്നു സീറ്റില്‍ ഒതുങ്ങിയേനെ: കണക്കുകള്‍ ഇങ്ങനെ

ഇന്ത്യയുടെ ഭാവി എന്താകുമെന്നതിന്റെ സൂചനയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തരുന്നതെന്നും സിദ്ധു പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more