തിരുവനന്തപുരം: വയനാട് ലോക്‌സഭാ സീറ്റില്‍ നിന്ന് മത്സരിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുല്‍ഗാന്ധിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി പ്രവര്‍ത്തകസമിതി അംഗവുമായ ഉമ്മന്‍ചാണ്ടി. ഞായറാഴ്ച ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
“രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം കേന്ദ്രനേതൃത്വം അംഗീകരിച്ചിട്ടുണ്ട്. അന്തിമതീരുമാനം അദ്ദേഹത്തിന്റേതാണ്. വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ല.”
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇന്ന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനമായേക്കും. ഇന്ന് 11.30 ന് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തെ ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ശിവഗംഗയിലും രാഹുല്‍ മത്സരിച്ചേക്കുമെന്ന സൂചനയുണ്ട്.. ഇവിടെ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ബി.ജെ.പിയ്ക്ക് കാര്യമായ സ്വാധീനമില്ലാത്ത കേരളത്തില്‍ ഇടതുപക്ഷവുമായി നേരിട്ട് മത്സരത്തിനിറങ്ങുന്നത് ഗുണകരമാകില്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
WATCH THIS VIDEO: