രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; പ്രിയങ്കയേയും ക്ഷണിക്കുമെന്ന് മുല്ലപ്പള്ളി
D' Election 2019
രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; പ്രിയങ്കയേയും ക്ഷണിക്കുമെന്ന് മുല്ലപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd January 2019, 4:07 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 29- ന് കേരളത്തിലെത്തും. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുലിനൊപ്പം പ്രിയങ്കയേയും കേരളത്തിലേക്ക് ക്ഷണിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

നേരത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം ഏതാണ്ട് പൂര്‍ത്തിയായതായി മുല്ലപ്പള്ളി അറിയിച്ചിരുന്നു.

ALSO READ: പ്രിയങ്ക എത്തുന്നു… മോദിയുടേയും യോഗിയുടേയും മണ്ഡലത്തിലേക്ക്; യു.പിയില്‍ രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടകരയില്‍ പുതിയ സ്ഥാനാര്‍ത്ഥിയായിരിക്കും യു.ഡി.എഫിനുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

മുന്‍മുഖ്യമന്ത്രിയും എം.എല്‍.എയുമായ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ മത്സരിക്കുന്നതില്‍ തടസമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ALSO READ: ഞാന്‍ ഇങ്ങനെ സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കട്ടെ: സഭയുടെ വാണിങ് ലെറ്ററിന് സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം

“കേരളത്തിലെ ഇരുപത് സീറ്റിലും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് ഉമ്മന്‍ചാണ്ടി. എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. ഉമ്മന്‍ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.”

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇരുപതില്‍ ഇരുപത് സീറ്റും യു.ഡി.എഫ് നേടും. ശബരിമല പ്രശ്നവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ജനവികാരവും കോണ്‍ഗ്രസിനും യു.ഡി.എഫിനും നേട്ടമായി മാറുമെന്ന് പ്രതീക്ഷിക്കുന്നത്.

WATCH THIS VIDEO: