| Sunday, 22nd December 2019, 8:01 pm

'വിദ്യാര്‍ത്ഥികളാണ് രാജ്യത്തിന്റെ ഭാവി'; രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ഒരുമിച്ച് പോരാടാമെന്ന് ആഹ്വാനം ചെയ്ത് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വെറുപ്പിനെതിരെ ഒരുമിച്ച് നിന്ന് പോരാടാമെന്ന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി.

മോദിയുടെയും അമിത്ഷായുടെയും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികളൊരിക്കലും അംഗീകരിക്കില്ല. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളാണ് നാളത്തെഭാവി. ഇന്ത്യയാണ് വിദ്യാര്‍ത്ഥികളുടെ ഭാവിയെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോദിയുടെ രാംലീല മൈതാനത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലെ പ്രസംഗത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ യുവാക്കളെ അഭിസംബോധന ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മോദിയും അമിത് ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചെന്നും തൊഴിലില്ലായ്മയുടെയും സാമ്പത്തിക രംഗത്ത് ഏല്‍പ്പിച്ച ആഘാതത്തിന്റെയും ഫലമായി നിങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ നേരിടാന്‍ അവര്‍ക്ക് കഴിയില്ല. അത് കൊണ്ടാണ് അവര്‍ രാജ്യത്തെഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

We use cookies to give you the best possible experience. Learn more