ന്യൂദല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് നാല് പ്രമുഖ എയര്‍ലൈനുകള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ വിമര്‍ശനവുമായി വയനാട് എം.പി രാഹുല്‍ ഗാന്ധി.
ഒരു ഭീരു തന്നെ വിമര്‍ശിക്കുന്നവരെ തന്റെ സ്വാധീനം ഉപയോഗിച്ച് നിശബ്ദരാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
24 മണിക്കൂറും കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നതിനായി കാമറ ചലിപ്പിക്കുന്നവര്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടാനുള്ള നട്ടെല്ലുണ്ടാവണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
‘കുനാല്‍ കമ്രക്ക് നാലു എയര്‍ലൈന്‍സ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത് ഒരു ഭീരു സര്‍ക്കാരുമായി ചേര്‍ന്ന് തന്നെ വിമര്‍ശിച്ചയാളെ നിശബ്ദനാക്കാന്‍ നോക്കിയതിന്റെ ഫലമായാണ്.
24 മണിക്കൂറും മാധ്യമത്തിലൂടെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്ക് നേരെ ക്യാമറ തിരിയുന്ന സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളെ നേരിടാന്‍ അല്‍പം നട്ടെല്ലുകൂടി കാണിക്കേണ്ടതാണ്,’ രാഹുല്‍ ട്വീറ്റ് ചെയ്തു.
കുനാല്‍ കമ്രയ്ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് ശശിതരൂര്‍ എം.പിയും രംഗത്തെത്തിയിരുന്നു. അര്‍ണബും റിപ്പബ്ലിക്കിലെ തൊഴിലാളികളും അന്യരുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നതു പോലെയുള്ള തരം മറുപടിയായിരുന്നു കുനാലിന്റേതെന്നുമായിരുന്നു ശശി തരൂര്‍ എം.പി പ്രതികരിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കുനാല്‍ കമ്രയെ വിലക്കുന്ന ഓരോ വിമാനവും അര്‍ണബ് എത്രത്തോളം അരക്ഷിതനായ ഭീരുവാണ് എന്നതാണ് വെളിവാക്കുന്നതെന്ന് ജെ.എന്‍.യു മുന്‍വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിും ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് അര്‍ണബിനൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കമ്ര അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്രയുടെ ചോദ്യം.
അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ കമ്ര പറയുന്നുണ്ട്. തുടര്‍ച്ചയായി അര്‍ണാബിനെ ഭീരുവെന്ന് വിളിക്കുന്ന കമ്ര ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറഞ്ഞിരുന്നു.
അതേസമയം അര്‍ണബിനെ ബുദ്ധിമുട്ടിച്ചെന്നാരോപിച്ച് കുനാല്‍ കമ്രയ്ക്ക് വിമാനകമ്പനിയായ ഇന്‍ഡിഗോ യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ആറു മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് എയര്‍ലൈന്റെ വിശദീകരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പിന്നാലെ മറ്റ് വിമാനക്കമ്പനികളും കുനാല്‍ കമ്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. സ്പൈസ്ജെറ്റ്, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാനക്കമ്പനികളാണ് ഇന്‍ഡിഗോയ്ക്ക് പിന്നാലെ കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.