Kerala News
പച്ചക്കൊടി വിദ്വേഷത്തിന്റെ പ്രതീകം; രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 23, 02:46 pm
Tuesday, 23rd April 2019, 8:16 pm

പാറ്റ്ന: ഇന്ത്യയില്‍ പച്ചക്കൊടി നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്. പച്ചക്കൊടി വിദ്വേഷത്തിന്റെ പ്രതീകമാണെന്നു പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിന്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു.

രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നത് ന്യൂന പക്ഷങ്ങളുടെ വിധി മാറ്റിയെഴുതും. വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണോ പാക്കിസ്ഥാനിയാണോ എന്ന് സംശയം ജനിപ്പിക്കുന്നതുള്ളതായും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവില്‍ ലാലു പ്രസാദ് യാദവ് മണ്ഡലത്തിലെ വികസനം ഇല്ലാതാക്കിയെന്നും കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനിരിക്കെ എതിര്‍ സ്ഥാനാര്‍ത്ഥി കനയ്യകുമാറിനു വേണ്ടി രാജ്യ വിരുദ്ധ ശക്തികള്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രിസഭയിൽ ചെറുസംരംഭങ്ങളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന, വകുപ്പിന്റെ മന്ത്രിയാണ് ഗിരിരാജ് സിംഗ്. ബിഹാറിലെ നവാദ ലോക്സഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടുകയാണ് ഇത്തവണ ഗിരിരാജ് സിംഗ്.