| Friday, 15th May 2020, 6:41 pm

'ചില 'ജീനിയസ്സുകള്‍' പറയുന്നു മെയ് 16ന് ശേഷം പുതിയ കൊവിഡ് കേസുകള്‍ ഉണ്ടാവില്ലെന്ന്'; നീതി ആയോഗിനെ ട്രോളി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാരണം മെയ് 16ന് ശേഷം രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഉണ്ടാവില്ലെന്നാണ് ചില ‘ജീനിയസ്സുകള്‍’ പറയുന്നതെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നീതി ആയോഗിനെ പരിഹസിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

നീതി ആയോഗിലെ ചില ജീനിയസ്സുകള്‍ വീണ്ടും പ്രവര്‍ത്തിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ലോക്ഡൗണ്‍ തന്ത്രം നാളെ, മെയ് 16ന് ശേഷം പുതിയ കൊവിഡ് കേസുകളൊന്നും ഉണ്ടാവില്ലെന്ന അവരുടെ ഗ്രാഫ് നിങ്ങളെ ഞാന്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. നീതിയ ആയോഗ് പുറത്ത് വിട്ട ഗ്രാഫും ട്വീറ്റിനോടൊപ്പം പങ്കുവെച്ചു.

അടുത്തിടെ, നീതി ആയോഗ് അംഗം വി.കെ പോള്‍ ഒരു ഗ്രാഫ് പുറത്തുവിട്ടിരുന്നു. ലോക്ഡൗണ്‍ കാരണം വൈറസ് വ്യാപനം കുറയുകയാണെന്നാണ് ഗ്രാഫ് പറയുന്നത്.

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കെ, ഗ്രാഫ് പറയുന്നത് മെയ് 16ന് ശേഷം പുതിയ കൊവിഡ് കേസുകള്‍ ഉണ്ടാവില്ലെന്നാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more