ബത്തേരി:വയനാട് എം.പി രാഹുല്‍ ഗാന്ധി ഡിസംബര്‍ ആദ്യ വാരം വയനാട് സന്ദര്‍ശിക്കും. ഡിസംബര്‍ അഞ്ച്, ആറ്, ഏഴ് തിയതികളില്‍ എം.പി വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച പശ്ചാത്തലത്തില്‍ മണ്ഡലത്തിലെ സ്‌കൂളുകളുടെ സ്ഥിതഗതികള്‍ പരിശോധിക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിനിടെ വയനാട് എം.പിയെ കാണാനില്ലെന്ന് കാണിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പൊലീസ് എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.
കഴിഞ്ഞ ദിവസം പാമ്പു കടിയേറ്റ വിദ്യാര്‍ത്ഥി മരിച്ച സര്‍വജന സ്‌കൂളിലെ കെട്ടിടം ഉടന്‍ പൊളിച്ചു നീക്കാന്‍ തീരുമാനമായിരുന്നു. സ്‌ക്കൂളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സ്‌ക്കൂളിലെ ഹൈസ്‌ക്കൂള്‍, സെക്കന്‍ഡറി ക്ലാസുകള്‍ ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കാനും തീരുമാനമായി. യു.പി ക്ലാസുകള്‍ക്ക് ഒരാഴ്ച കൂടി അവധി നല്‍കാനും യോഗത്തില്‍ തീരുമാനമായി.