| Monday, 13th November 2017, 3:07 pm

പടനയിക്കാന്‍ രാഹുല്‍; ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നവംബര്‍ 19 ന് ശേഷമുള്ള ഏത് ദിവസം വേണമെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ പദവി രാഹുല്‍ ഗാന്ധി ഏറ്റെടുത്തേക്കാമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍.

നവംബര്‍ 19 ന് ശേഷം രാഹുല്‍ പദവി ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. ദിവസം തീരുമാനിച്ചിട്ടില്ല. ഡിസംബര്‍ 9 ന് നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പായി അദ്ദേഹം അധ്യക്ഷ പദവി ഏറ്റെടുത്തിരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബര്‍ 19 ന് ശേഷം ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷപദവിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് അറിയുന്നത്.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത് ബി.ജെ.പിക്കെതിരെ ശക്തമായ കാമ്പയില്‍ മുന്‍നിരയില്‍ നിന്ന് നയിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.


Dont Miss സഖാവ് ജയരാജനെ അവഹേളിക്കുക വഴി, പാവങ്ങളുടെ പാര്‍ട്ടിയെകുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍: അഡ്വ. എ ജയശങ്കര്‍


പാര്‍ട്ടിയുടെ അധ്യക്ഷപദവി രാഹുല്‍ഗാന്ധിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് സോണിയ പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചുകഴിഞ്ഞതായാണ് അറിയുന്നത്.

ഒക്ടോബര്‍ 31 ന് മുന്‍പായി പാര്‍ട്ടി അധ്യക്ഷപദവി ഏറ്റെടുക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഗുജറാത്ത് തെരഞ്ഞെടുപ്പ് കാമ്പയിന്റെ തിരക്ക് മൂലം നീണ്ടുപോകുകയായിരുന്നവെന്നു. പിന്നീട് നവംബര്‍ ആദ്യവാരം പദവി ഏറ്റെടുക്കാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് കാമ്പയിന്‍ വന്നതിനാല്‍ മാറ്റിവെക്കുകയായിരുന്നെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more