| Friday, 8th November 2019, 9:04 pm

'എന്നെയും കുടുംബാംഗങ്ങളെയും സംരക്ഷിച്ചതിനു വലിയ നന്ദി, മഹത്തായ ഭാവി ആശംസിക്കുന്നു'; എസ്.പി.ജി അംഗങ്ങളോട് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എസ്.പി.ജി സുരക്ഷ വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ തനിക്കും കുടുംബാംഗങ്ങള്‍ക്കും ഇത്രനാള്‍ സുരക്ഷ നല്‍കിയ എസ്.പി.ജി അംഗങ്ങള്‍ക്കു നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

വര്‍ഷങ്ങളായി തന്നെയും കുടുംബങ്ങളാംഗങ്ങളെയും സംരക്ഷിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച എസ്.പി.ജിയിലെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും വലിയ നന്ദി. നിങ്ങളുടെ സമര്‍പ്പണത്തിനും നിരന്തര പിന്തുണയ്ക്കും നന്ദിയെന്നും രാഹുല്‍ കുറിച്ചു. എസ്.പി.ജി അംഗങ്ങള്‍ക്കു മഹത്തായ ഭാവി ആശംസിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെയും സുരക്ഷ വെട്ടിച്ചുരുക്കാന്‍ കേന്ദ്രം തീരുമാനിച്ചത് ഏറെ വിവാദമായിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇനിമുതല്‍ നെഹ്‌റു കുടുംബത്തിനു പ്രത്യേക പരിശീലനം ലഭിച്ച സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയായിരിക്കും നല്‍കുക. മൂവരുടേയും ജീവന് നിലവില്‍ നേരിട്ട് ഭീഷണിയില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

അതേസമയം മൂവരുടേയും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ തുടരും. രാജ്യത്ത് വി.വി.ഐ.പികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സുരക്ഷയാണ് എസ്.പി.ജി സുരക്ഷ.

നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സുരക്ഷയും മോദിസര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു. എസ്.പി.ജിയില്‍നിന്ന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയായിരുന്നു മന്‍മോഹന്‍ സിങ്ങിനു പിന്നീട് നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം 1985 ലാണ് എസ്.പി.ജി രൂപീകരിക്കുന്നത്. നിലവില്‍ സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും മാത്രമാണ് എസ്.പി.ജി സുരക്ഷയുള്ളത്.

We use cookies to give you the best possible experience. Learn more