ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ വിവരം അദ്ദേഹം തന്നെയാണ് ട്വീറ്റ് ചെയ്തത്.
കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നുവെന്നും തുടര്‍ന്നാണ് കൊവിഡ് പോസിറ്റീവായതെന്നും അദ്ദേഹം ട്വിറ്ററിലെഴുതി. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്ന് രാഹുല്‍ പറഞ്ഞു.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ക്വാറന്റീനില്‍ കഴിയുകയാണ്. കെജ്‌രിവാളിന്റെ ഭാര്യക്ക് കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിലാണ് അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയത്. ചൊവ്വാഴ്ചയാണ് കെജ്രിവാളിന്റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ വീട്ടില്‍ ഐസൊലേഷനിലാണ്.
ദല്‍ഹിയില്‍ കൊവിഡ് അതിവേഗത്തില്‍ വ്യാപിക്കുകയാണ്. കൊവിഡ് സാഹചര്യം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ ദല്‍ഹിയില്‍ അടുത്ത തിങ്കളാഴ്ച വരെ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 2,59,170 പുതിയ കേസുകളാണ് ചൊവ്വാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
24 മണിക്കൂറിനുള്ളില്‍ 1761 മരണങ്ങളും കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 1,53,21,089 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 20,31,977 ആണ്. 1,80,530 ആളുകളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Rahul Gandhi Tests Covid positive