രാഹുല്‍ ഗാന്ധി കൊക്കെയ്ന്‍ ഉപയോഗിക്കുന്നയാള്‍; ലഹരി പരിശോധനയില്‍ പിടിക്കപ്പടും: സുബ്രഹ്മണ്യന്‍ സ്വാമി
National
രാഹുല്‍ ഗാന്ധി കൊക്കെയ്ന്‍ ഉപയോഗിക്കുന്നയാള്‍; ലഹരി പരിശോധനയില്‍ പിടിക്കപ്പടും: സുബ്രഹ്മണ്യന്‍ സ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th July 2018, 9:06 am

ചണ്ഡിഗഡ്: രാഹുല്‍ ഗാന്ധി മയക്കുമരുന്നിനടിമയാണെന്നും പഞ്ചാബ് സര്‍ക്കാരിന്റെ ലഹരി പരിശോധനയില്‍ പങ്കെടുത്താല്‍ തീര്‍ച്ചയായും പരാജയപ്പെടുമെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മാധ്യമങ്ങളോടു സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി കൊക്കെയ്ന്‍ ഉപയോഗിക്കുന്നയാളാണെന്ന സ്വാമിയുടെ പരാമര്‍ശമുണ്ടായത്.

പഞ്ചാബികളെ ലഹരിക്ക് അടിമപ്പെട്ടവരെന്നു വിളിക്കുന്ന നേതാക്കളെയാണ് യഥാര്‍ത്ഥത്തില്‍ പരിശോധനയ്ക്ക് ആദ്യം വിധേയരാക്കണ്ടതെന്ന കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ പ്രസ്താവനയ്ക്കു തൊട്ടു പിന്നാലെയാണ് രാഹുലിനെതിരെയുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.

“ഹര്‍സിമ്രത് കൗര്‍ ഉദ്ദേശിക്കുന്ന നേതാവ് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം കൊക്കയ്ന്‍ ഉപയോഗിക്കുന്നയാളാണ്. തീര്‍ച്ചയായും പരിശോധനയില്‍ പിടിക്കപ്പെടും.” എ.എന്‍.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ സ്വാമി പറഞ്ഞു.


Also Read: ഓര്‍ത്തഡോക്‌സ് വൈദികരുടെ പീഡനം; സാമൂഹിക പ്രത്യാഘാതം പരിശോധിച്ചേ അറസ്റ്റുണ്ടാകുമെന്ന് ഡി.ജി.പി


പഞ്ചാബികളില്‍ എഴുപത് ശതമാനവും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നു പറഞ്ഞവരെയാണ് ആദ്യം പരിശോധനയ്ക്കു വിധേയരാക്കേണ്ടതെന്ന് നേരത്തേ ഹര്‍സിമ്രത് കൗര്‍ പറഞ്ഞിരുന്നു.

ബുധനാഴ്ചയാണ് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും ലഹരി മരുന്ന് പരിശോധന നടത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് ഉത്തരവിറക്കിയത്. ഇതില്‍ പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും.

ലഹരി കടത്തുക്കാര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെ ഉള്ള നിര്‍ദ്ദേശങ്ങളാണ് നേരത്തെ മുഖ്യമന്ത്രി മുന്നോട്ട് വച്ചത്. ജൂലൈ 2ന് ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെയ്ക്കാനും പഞ്ചാബ് മന്ത്രിസഭ തീരുമാനിച്ചിരുന്നു.


Also Read: അഭിമന്യു വധം; മുഴുവന്‍ പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞു: വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം


കഴിഞ്ഞ മാസം നിരവധിപേര്‍ ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ചതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് നേരിടേണ്ടി വന്നത്.