| Tuesday, 11th August 2020, 2:08 pm

'ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കണം, പ്രതീക്ഷകള്‍ മുഴുവന്‍ രാഹുല്‍ ഗാന്ധിയിലാണ്'; കോണ്‍ഗ്രസ് അമരത്തേക്ക് മടങ്ങിവരണമെന്ന് രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാന്‍ വീണ്ടും കോണ്‍ഗ്രസ്സിന്റെ അമരത്തേയ്ക്ക് എത്തുവാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം എന്നാല്‍ രാഹുല്‍ ഗാന്ധിയാണ്, പ്രതീക്ഷകള്‍ മുഴുവന്‍ രാഹുല്‍ ഗാന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെയുള്ള നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച മതേതര ജനാധിപത്യ മൂല്യങ്ങള്‍ മോഡി സര്‍ക്കാരിന്റെ കീഴില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. പുരോഗമന മതേതര ചിന്താഗതി പിന്തുടരുന്ന ജനങ്ങളെല്ലാം പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇന്ന് പ്രതിപക്ഷം എന്നാല്‍ രാഹുല്‍ ഗാന്ധിയാണ്. പ്രതീക്ഷകള്‍ മുഴുവന്‍ രാഹുല്‍ ഗാന്ധിയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാന്‍ വീണ്ടും കോണ്‍ഗ്രസ്സിന്റെ അമരത്തേയ്ക്ക് എത്തുവാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണം. ഇത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മാത്രം അഭ്യര്‍ത്ഥനയല്ല, എല്ലാ ജനാധിപത്യ വിശ്വാസികളുടേയും അഭ്യര്‍ത്ഥനയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നേരത്തെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധി തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more