ന്യൂദല്‍ഹി: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തെ പരിഹസിച്ച് അദ്ദേഹത്തിന്റെ മുന്‍ വിശ്വസ്തന്‍ പങ്കജ് ശങ്കര്‍. 2004 ല്‍ അതായത് 15 വര്‍ഷം മുന്‍പ് രാഷ്ട്രീയത്തില്‍ ചേര്‍ന്നിട്ടും രാഹുല്‍ഗാന്ധി ഇപ്പോഴും ഇന്റേണ്‍ഷിപ്പാലാണെന്നാണ് പങ്കജ് ശങ്കറിന്റെ പരാമര്‍ശം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാഹുല്‍ഗാന്ധി രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് സംഭാവനകളൊന്നും നല്‍കിയിട്ടില്ലെന്നും പാര്‍ട്ടിയെയും അതിന്റെ യുവജന സംഘടനയേയും അദ്ദേഹം പരാജയത്തിലേക്ക് നയിച്ചെന്നും പങ്കജ് ശങ്കര്‍ ആരോപിച്ചു.
‘രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സംഭാവനയെന്താണ്? അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടക്ക നമ്പറിലേക്ക് ചുരുങ്ങി.’ പങ്കജ് ശങ്കര്‍ പറഞ്ഞു.
താന്‍ ഒരിക്കലും രാഹുല്‍ഗാന്ധിക്ക് എതിരെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ ഒരിക്കലും നേതൃത്വത്തിന് പഞ്ഞമില്ലെന്നും രാഹുലിനേക്കാള്‍ പ്രാപ്തിയുള്ള നേതാവാണ് പ്രിയങ്കാ ഗാന്ധിയെന്നും പങ്കജ് പ്രതികരിച്ചു.
എനിക്ക് അദ്ദേഹത്തോട് പ്രത്യേകിച്ച് വ്യക്തിവിരോധമൊന്നുമില്ല. പക്ഷെ പാര്‍ട്ടിയെ നയിക്കാന്‍ മാത്രം പക്വതയുള്ള നേതാവാണ് രാഹുലെന്ന് താന്‍ കരുതുന്നില്ലെന്നും പങ്കജ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ