ന്യൂദല്‍ഹി: രാജ്യത്തെ പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും തെരുവിലാണെന്നും അവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കണമെന്നും രാഹുല്‍ ഗാന്ധി എം.പി. ഇതു സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും രാഹുല്‍ പറഞ്ഞു.
കൊവിഡ് പ്രചരിപ്പിച്ചതിന് പൊതുജനങ്ങളെ കുറ്റപ്പെടുത്തുന്ന സര്‍ക്കാറിന് അവര്‍ തെരുവിലാകുമ്പോള്‍ സഹായിക്കേണ്ട ബാധ്യതയില്ലേയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ദല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും പ്രതിരോധത്തിലായ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ദല്‍ഹിയില്‍ ആറ് ദിവസത്തെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മുതല്‍ അടുത്ത തിങ്കളാഴ്ച രാവിലെ വരെയാണ് ദല്‍ഹിയില്‍ ലോക്ഡൗണ്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാജ്യത്ത് മുന്‍കരുതലുകളില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ പ്രതിസന്ധിയിലായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക