| Thursday, 25th June 2020, 8:44 pm

തിരിച്ചു വരവിന് മുന്നോടിയായി ശക്തമായ നീക്കങ്ങളുമായി രാഹുല്‍ ഗാന്ധി; ടെലഗ്രാം ചാനല്‍ ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനകത്ത് വീണ്ടും ശക്തമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍ മുതിര്‍ന്ന നേതാക്കളടക്കം ഈ ആവശ്യമുന്നയിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി എതിര്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഇത് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി ഒരുങ്ങുന്നതിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തിയിരുന്നു.

രണ്ടാം വരവില്‍ നേരത്തേതിനേക്കാള്‍ ശക്തമായ നീക്കങ്ങള്‍ നടത്താനാണ് രാഹുലിന്റെ നീക്കം എന്നാണ് ദല്‍ഹിയില്‍ നിന്നുള്ള വിവരങ്ങള്‍. ഇതിന്റെ ഭാഗമായി നിലപാടുകള്‍ വിശദീകരിക്കുവാനും ജനങ്ങളോട് സംവദിക്കുന്നതിനുമായി രാഹുല്‍ ഗാന്ധി പുതിയ ടെലഗ്രാം ചാനല്‍ ആരംഭിച്ചു.

ജനങ്ങളുമായി നേരിട്ട് സംവദിക്കുകയെന്നതാണ് ചാനലിന്റെ പ്രധാന ലക്ഷ്യം. പാര്‍ട്ടി നിലപാടുകള്‍ വേഗത്തില്‍ പ്രവര്‍ത്തകരില്‍ എത്തിക്കുക എന്ന ലക്ഷ്യവും ചാനലിനുണ്ട്. അക്കൗണ്ടിന് പെട്ടെന്ന് തന്നെ ഔദ്യോഗിക വെരിഫിക്കേഷന്‍ ലഭിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പി നേടിയ മേല്‍ക്കൈയെ മറികടക്കാനുള്ള തന്ത്രങ്ങളും കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. പോഡ് കാസ്റ്റുകള്‍, യൂട്യൂബ് ചാനല്‍ സംവാദങ്ങള്‍, ടോക് ടു രാഹുല്‍, കണക്ട് വിത്ത് രാഹുല്‍ എന്നിങ്ങനെയുള്ള പരിപാടികള്‍ ആരംഭിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more