മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നത് മാത്രമേ ഉള്ളെന്ന തന്റെ പരാമര്‍ശത്തിന് പിന്നാലെ ഉയര്‍ന്ന ആശങ്കകള്‍ക്ക് പരിഹാരവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉണ്ടായ ആശയക്കുഴപ്പം പരിഹരിച്ച് രാഹുല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ഫോണില്‍ ബന്ധപ്പെട്ടു. മഹാ വികാസ് അഗാഡി സര്‍ക്കാരിന് പൂര്‍ണ പിന്തുണയുണ്ടെന്നും രാഹുല്‍ ഉറപ്പ് നല്‍കി.
ചൊവ്വാഴ്ച ദല്‍ഹിയില്‍വെച്ച് നടത്തിയ പരാമര്‍ശത്തിലായിരുന്നു രാഹുല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചത്. ഇത് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അസംതൃപ്തിപ്പെടുത്തിയെന്ന റിപ്പോര്‍
ട്ടുകള്‍ പുറത്തുവന്നിരുന്നു. ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്നാണ് മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാരിന് രൂപം നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസിന് സഖ്യ സര്‍ക്കാരില്‍ തുല്യ പങ്കാളിത്തമാണ് ഉള്ളതെന്ന് ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. രാജ്യത്ത് കൊവിഡ് പ്രതിസന്ധി ഏറ്റവുമധികം ഉള്ള മഹാരാഷ്ട്രയില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെന്നാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിച്ചതെന്നാണ് ഒരു ശിവസേന നേതാവ് പ്രതികരിച്ചത്.
സഖ്യത്തില്‍ പ്രതിസന്ധികളില്ലെന്നും സര്‍ക്കാര്‍ ഒറ്റക്കെട്ടാണെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക