| Friday, 14th December 2018, 11:52 am

റഫാല്‍; രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാലുമായി ബന്ധപ്പെട്ട് പ്രതിപക്ഷമടക്കമുള്ളവര്‍ നല്‍കിയ ഹരജി സുപ്രീംകോടി തള്ളിയ പപശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി. പാര്‍ലമെന്ററി കാര്യ മന്ത്രി നരേന്ദ്രസിംഗ് ഥോമറാണ് ലോക്‌സഭയില്‍ രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു.

ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ പ്ലക്കാര്‍ഡുകളുമായായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി.

റഫാല്‍ കരാറില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എല്ലാ ഹരജികളും സുപ്രീം കോടതി തള്ളിയിരുന്നു. ഇടപാടില്‍ സംശയമില്ലെന്നും , വിഷയത്തില്‍ ഇടപെടില്ലെന്നും കോടതി വിധിയില്‍ പറയുന്നു.

ALSO READ: രഹ്ന ഫാത്തിമയ്ക്ക് ജാമ്യം

കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പിഴവില്ലെന്നും വിലയിലും കരാറിലും സംശയമില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് കഴിയില്ല എന്നുമാണ് കോടതി വിധി.

കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ കോടതി തള്ളി. റഫാല്‍ വിമാനങ്ങള്‍ രാജ്യത്തിന് ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല.

റിലയന്‍സിനെ പങ്കാളിയാക്കിയതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സി.ബി.ഐ അന്വേഷണ ആവശ്യപ്പെട്ട ഹരജിയിലാണ് വിധി. ബി.ജെ.പി യുടെ മുന്‍ കേന്ദ്ര മന്ത്രിമാരായിരുന്ന യശ്വന്ത് സിന്‍ഹ,അരുണ്‍ ഷൂരി എന്നിവരും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ പ്രശാന്ത് ഭൂഷണ്‍ എന്നിവരുമാണ് ഹരജി നല്‍കിയത്.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള കരാറാണെന്ന് കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more