'ലോക്ഡൗണ്‍ പരാജയം ഇങ്ങനെയാണ്'; മറ്റ് രാജ്യങ്ങളുമായി ഇന്ത്യന്‍ ലോക്ഡൗണിനെ താരതമ്യപ്പെടുത്തി രാഹുല്‍ഗാന്ധി, വിശദീകരണം ചിത്രീകരണത്തിലൂടെ
national news
'ലോക്ഡൗണ്‍ പരാജയം ഇങ്ങനെയാണ്'; മറ്റ് രാജ്യങ്ങളുമായി ഇന്ത്യന്‍ ലോക്ഡൗണിനെ താരതമ്യപ്പെടുത്തി രാഹുല്‍ഗാന്ധി, വിശദീകരണം ചിത്രീകരണത്തിലൂടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th June 2020, 10:18 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ലോക്ഡൗണ്‍ രീതിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ ചിത്രീകരണമടങ്ങിയ ഗ്രാഫ് പങ്കുവെച്ചാണ് രാഹുല്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. ഇന്ത്യയിലേയും മറ്റ് രാജ്യങ്ങളിലേയും കൊവിഡ് കണക്കുകള്‍ വ്യക്തമാക്കുന്നതാണ് ഗ്രാഫ്.

ലോക്ഡൗണ്‍ പരാജയം ഇങ്ങനെ എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ സമൂഹമാധ്യമങ്ങളില്‍ ഗ്രാഫ് പങ്കുവെച്ചത്. കൊവിഡ് വ്യാപനം സംഭവി
ച്ചതിന് ശേഷം മാത്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യയെന്ന് രാഹുല്‍ നേരത്തെ ആരോപിച്ചിരുന്നു.

സ്‌പെയിന്‍, ജര്‍മനി, ഇറ്റലി, യു.കെ എന്നിങ്ങനെ കൊവിഡ് പ്രതിസന്ധി രൂക്ഷമായ രാജ്യങ്ങളില്‍ ലോക്ഡൗണിന് മുമ്പും ശേഷവും ഉണ്ടായ മാറ്റം വ്യക്തമാക്കുന്നതാണ് ഇദ്ദേഹം പങ്കുവെച്ച ഗ്രാഫ്.

ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുകൊണ്ട് രോഗ വ്യാപനത്തില്‍ കുറവുണ്ടായില്ല എന്നാണ് രാഹുല്‍ ഗ്രാഫിലൂടെ സമര്‍ത്ഥിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക