കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഏപ്രില്‍ 14 മുതല്‍ പശ്ചിമ ബംഗാളില്‍ പ്രചാരണം ആരംഭിംക്കും. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെയാണ് രാഹുലിന്റെ വരവ്.
ഇടതുപക്ഷവുമായി സഖ്യത്തില്‍ 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഗോള്‍പോഖാര്‍, മാറ്റിഗര-നക്‌സല്‍ബാരി എന്നീ ജില്ലകളിലെ റാലികള്‍ രാഹുല്‍ അഭിസംബോധന ചെയ്യുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഏപ്രില്‍ 17ന് നടക്കുന്ന അഞ്ചാം ഘട്ടത്തില്‍ 45 നിയമസഭാ മണ്ഡലത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 43 സീറ്റുകളിലേക്കുള്ള ആറാം ഘട്ടം ഏപ്രില്‍ 22നാണ്.
ഏഴാം ഘട്ടത്തില്‍ 35 നിയോജക മണ്ഡലങ്ങളില്‍ ഏപ്രില്‍ 26ന് പോളിംഗ് നടക്കും.
നാലാംഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ വ്യാപക അക്രമം നടന്നിരുന്നു. ബംഗാളിലെ കൂച്ച് ബെഹാര്‍ പ്രദേശത്താണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രദേശത്തെ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Rahul Gandhi set to join Congress’ Bengal election campaign on 14 April, ahead of 5th phase