സാധാരണക്കാരന്റെ ആവശ്യമായ ആരോഗ്യ ഇന്‍ഷുറന്‍സിനേക്കാൾ കുറവാണ് ഡയമണ്ടിന്റെ ജി.എസ്.ടി, മോദിയുടെ ജി.എസ്.ടി ടാക്‌സുകള്‍ കാണിക്കും അവര്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന്: രാഹുല്‍ ഗാന്ധി
national news
സാധാരണക്കാരന്റെ ആവശ്യമായ ആരോഗ്യ ഇന്‍ഷുറന്‍സിനേക്കാൾ കുറവാണ് ഡയമണ്ടിന്റെ ജി.എസ്.ടി, മോദിയുടെ ജി.എസ്.ടി ടാക്‌സുകള്‍ കാണിക്കും അവര്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന്: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th July 2022, 12:22 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജി.എസ്.ടി നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാധാരണക്കാരന് അത്യാവശ്യമായ ആരോഗ്യ ഇഷുറന്‍സുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ജി.എസ്.ടി 18 ശതമാനമാണ്.

എന്നാല്‍ സാധാരണക്കാരുടെ ആവശ്യമല്ലാത്ത ഡയമണ്ടിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ജി.എസ്.ടി 1.5 ശതമാനം മാത്രമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പാവപ്പെട്ടവരുടെ സമ്പാദ്യത്തെ കൊള്ളയടിക്കുന്ന ബോളിവുഡ് നായകന്‍ ഗബ്ബര്‍ സിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി മുന്നോട്ട് വെക്കുന്ന ജി.എസ്.ടി എന്ന ഗബ്ബര്‍ സിങ് ടാക്‌സ് മോദി സര്‍ക്കാര്‍ ആരെയാണ് പിന്തുണയ്ക്കുന്നത് എന്നതിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Rahul gandhi says the gst of central government shows who they care for