| Monday, 6th March 2017, 8:12 pm

മോദി ഒരു വയസ്സനാണ്; നമുക്കാവശ്യം യുവാക്കളുടെ സര്‍ക്കാരിനെയാണ്: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജാന്‍പുര്‍: പ്രധാന മന്ത്രി നരേന്ദ്ര മോദി വയസ്സനാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് രാഹുല്‍ മോദിയെ “കിളവനെ”ന്ന് വിശേഷിപ്പിച്ചത്. യു.പിയില്‍ സമാജ്‌വാദി- കോണ്‍ഗ്രസ് സഖ്യം യുവ മന്ത്രിസഭയെ അധികാരത്തിലെത്തിക്കുമെന്നും രാഹുല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


Also read മാധവിക്കുട്ടിയുമായി അവഹിതബന്ധമുണ്ടെന്ന പ്രചരണം: ഗ്രീന്‍ബുക്സിനെതിരെ അപകീര്‍ത്തിക്കേസുമായി അബ്ദുള്‍ സമദ് സമദാനി


രണ്ട് ദിവസം മുമ്പ് ജാന്‍പൂരിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത മോദി യുവാക്കളോട് നിങ്ങളുടെ വോട്ടുകള്‍ ബി.ജെ.പിയ്ക്ക് തന്നെ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു ഇതിനു മറുപടിയായാണ് ജാന്‍പൂരിലെ കോണ്‍ഗ്രസ് റാലിയില്‍ രാഹുല്‍ മോദിയെ വയസ്സനെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയത്. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ മോദി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

“നമ്മളിവിടെ യുവാക്കളുടെ പുതിയൊരു സര്‍ക്കാര്‍ രൂപീകരിക്കും. പ്രായം മോദിയെ കീഴ്‌പ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹം വയസ്സനായി കഴിഞ്ഞിരിക്കുന്നു. അതിന്റെ മാറ്റങ്ങള്‍ അദ്ദേഹത്തില്‍ പ്രകടമാണ്” രാഹുല്‍ പറഞ്ഞു. റാലിയിലുടനീളം മോദിക്കെതിരെ സംസാരിച്ച രാഹുല്‍ മോദിയുടെ “അച്ഛാ ദിന്‍” എന്ന സിനിമ പൂര്‍ണ്ണ പരാജയമാണെന്നും അതിപ്പോള്‍ എവിടെയും കാണാനാകില്ലെന്നും പരിഹസിച്ചു.

രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും താനാണ് ചെയ്യുന്നത് എന്നവകശാപ്പെടുകയാണ് മോദി. ഐ.എസ്.ആര്‍.ഒ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചാല്‍ അതും താനാണെന്നാണ് മോദി പറയുന്നത്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മോദി വിദേശ കാര്യ മന്ത്രിയെ വരെ വീട്ടിലിരുത്തിയാണ് യാത്രകള്‍ക്കിറങ്ങുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മോദി ജാന്‍പൂരില്‍ പ്രസഗിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more