| Monday, 22nd April 2019, 2:36 pm

മോദിയെപ്പോലെ നിങ്ങളെ അടിച്ചമര്‍ത്തില്ല, ധൈര്യമായി ഞങ്ങളുടെ സര്‍ക്കാരിനെ വിമര്‍ശിക്കാം; എനിക്കെതിരെയും എഴുതാം; മാധ്യമങ്ങളോട് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019 ലെ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസാണ് അധികാരത്തിലെത്തുന്നതെങ്കില്‍ യാതൊരു ഭയവും കൂടാതെ മാധ്യമങ്ങള്‍ക്ക് തങ്ങളെ വിമര്‍ശിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

അമേഠിയില്‍ നടത്തിയ റാലിയ്ക്കിടെയായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങള്‍ ഇപ്പോള്‍ ചിരിക്കുന്നുണ്ടാകും കാരണം അവര്‍ അവരുടെ ഹൃദയത്തില്‍ നിന്നും സംസാരിച്ചാല്‍ അവര്‍ അടിച്ചൊതുക്കപ്പെടും. നരേന്ദ്രമോദി അവരെ വേട്ടയാടും. വിഷമിക്കേണ്ട. 2019 ലെ തെരഞ്ഞെടുപ്പിന് ശേഷം നിങ്ങള്‍ക്ക് എന്താണോ തോന്നുന്നത്, അത് എഴുതാം.എനിക്കെതിരെയും എഴുതാം. ഒന്നും സംഭവിക്കില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷവും കള്ളംപറഞ്ഞ് ജനങ്ങളുടെ പറ്റിച്ചുകൊണ്ടിരിക്കുകയായിരുന്നു മോദിയെന്ന ഭരണാധികാരിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കള്ളന്‍മാരെ സംരക്ഷിച്ചും അവരെ സഹായിച്ചുമാണ് മോദി അധികാരത്തില്‍ തുടര്‍ന്നത്. ഞങ്ങള്‍ എന്തെല്ലാം നിങ്ങള്‍ക്ക് തന്നോ അഞ്ച് വര്‍ഷം കൊണ്ട് അതെല്ലാം മോദി തിരിച്ചെടുത്തു.

We use cookies to give you the best possible experience. Learn more