| Friday, 8th February 2019, 9:48 am

രണ്ട് മാസം കൊണ്ട് പ്രിയങ്കയില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കരുത്: രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രണ്ടു മാസത്തിനുള്ളില്‍ പ്രിയങ്കാ ഗാന്ധി എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് കരുതേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ നിയമിച്ച ശേഷം ചേര്‍ന്ന ആദ്യ പാര്‍ട്ടിയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” പ്രിയങ്കയില്‍നിന്നോ ജ്യോതിരാദിത്യ സിന്ധ്യയില്‍നിന്നോ ഏതെങ്കിലും തരത്തിലുള്ള അത്ഭുതം പ്രതീക്ഷിക്കേണ്ടതില്ല. അവരുടെ മേല്‍ യാതൊരു സമ്മര്‍ദവും നല്‍കരുത്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിനായി ഉത്തര്‍പ്രദേശില്‍ കളമൊരുക്കുകയാണ് അവരുടെ ഉത്തരവാദിത്തം”

ആര്‍.എസ്.എസിന്റെ രാഷ്ട്രീയ തത്വങ്ങളോടും ബി.ജെ.പിയോടും എതിരിട്ടു നില്‍ക്കണമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. താന്‍ പുതുതായി എത്തിയതാണെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പരമാവധി സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.

ALSO READ: സിനിമയില്‍ സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ല: അപര്‍ണ ബാലമുരളി

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ തെരഞ്ഞെടുപ്പു ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ കഴിഞ്ഞ ജനുവരി 23നാണ് സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി നിയമിച്ചത്. ദല്‍ഹി അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് ചേര്‍ന്നായിരിക്കും പ്രിയങ്കയുടെ ഓഫീസും പ്രവര്‍ത്തിക്കുക.

ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുന്നത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more