ന്യൂദല്‍ഹി: കൊവിഡ് എന്ന മഹാമാരിയിലൂടെ ജാതി, മത, വര്‍ഗ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒറ്റ ജനതയായി നില്‍ക്കാന്‍ ഇന്ത്യയ്ക്ക് ഒരു അവസരം ലഭിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഈ മാരക വൈറസിന്റെ പരാജയം മാത്രമാണ് എല്ലാവരുടേയും ലക്ഷ്യമെന്നും വൈറസിനെതിരെയുള്ള പോരാട്ടം മാത്രമാണ് ഇന്ന് എല്ലാവരുടേയും പൊതുവായ ഉദ്ദേശമെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.
അനുകമ്പയും സഹാനുഭൂതിയും ആത്മത്യാഗവുമാണ് ഇവിടെ ആവശ്യമെന്നും ഒരുമിച്ച് നിന്ന് ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
The #Coronavirus is an opportunity for India to unite as one people, putting aside differences of religion, caste & class; to forge one common purpose: the defeat of this deadly virus. Compassion, empathy& self sacrifice are central to this idea. Together we will win this battle. pic.twitter.com/rVmJg6tan2
— Rahul Gandhi (@RahulGandhi) April 6, 2020
രാജ്യത്തെ കൊവിഡ് വൈറസ് ബാധയെ പിടിച്ചു കെട്ടാന്‍ പരിശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.