മുംബൈ: രാജാവിന്റെ ആത്മാവ് ഇ.വി.എം, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവയിലാണെന്ന് രാഹുൽ ഗാന്ധി.
‘രാജാവിന്റെ ആത്മാവ് ഇ.വി.എം, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവയിലാണെന്ന് ആരോ പറഞ്ഞു. ഒരു സംസ്ഥാനത്തെ മുതിർന്ന നേതാവ് കോൺഗ്രസ് വിട്ട് എന്റെ അമ്മയോട് കരഞ്ഞു പറഞ്ഞത് ഈ ശക്തിയോട് പോരാടാൻ എനിക്ക് ധൈര്യമില്ലെന്ന് ജയിലിൽ പോകേണ്ട എന്നുമായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ 70 കോടി ജനങ്ങളുടെ പണമാണ് ഇവിടുത്തെ 22 പേരുടെ കൈയിലുള്ളതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
‘ചൈനയിൽ ഒരു ഷെൻഷെൻ ഉണ്ട്. ധാരാവിക്ക് ഷെൻഷെനുമായി മത്സരിക്കാൻ കഴിയും. അതിന് അവർക്ക് ബാങ്കുകൾ തുറന്ന് നൽകിയാൽ മതി. ഇന്ത്യയിലെ 70 കോടി ജനങ്ങളുടെ അത്രയും പണം ഇവിടെ 22 പേരുടെ പക്കലുണ്ട്. ഇന്ത്യയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം തുറക്കാൻ വർഷങ്ങളെടുക്കും. എന്നാൽ ഒരു വിവാഹത്തിനായി 10 ദിവസത്തിനുള്ളിൽ ഇവിടെ അന്താരാഷ്ട്ര വിമാനത്താവളം തുറക്കും. തുറന്നോളൂ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിലും വിമാനത്താവളങ്ങൾ തുറക്കൂ,’ രാഹുൽ പറഞ്ഞു.
നരേന്ദ്ര മോദി ബോളിവുഡിനെ വെല്ലുന്ന നടൻ ആണെന്നും ഇ.വി.എം മാറ്റിയാൽ മോദി പരാജയപ്പെടുമെന്നും രാഹുൽ പറഞ്ഞു.
വെറുപ്പിൻ്റെ വിപണിയിൽ സ്നേഹത്തിൻ്റെ ഒരു കട തുറക്കുക എന്ന കഴിഞ്ഞ യാത്രയിലെ പ്രശസ്തമായ പ്രസ്താവനയും രാഹുൽ ആവർത്തിച്ചു.
Content Highlight: Rahul Gandhi says 22 people in India has the assets of 70 crore people india