| Wednesday, 15th May 2019, 6:33 pm

വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ കര്‍ഷകരെ ജയിലിടയക്കില്ല: രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലുധിയാന: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ രാജ്യത്ത് ഒരു കര്‍ഷകനും ജയിലിലടയ്ക്കപ്പെടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

പാര്‍ലമെന്റില്‍ ‘കര്‍ഷക ബജറ്റ്’ അവതരിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഇതംഗീകരിച്ചിട്ടുണ്ട്. ലോക്‌സഭയില്‍ രണ്ട് ബജറ്റുണ്ടാവും കിസാന്‍ ബജറ്റും ദേശീയ ബജറ്റും. രാഹുല്‍ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാല്‍ സര്‍ക്കാര്‍ മേഖലയില്‍ ഒഴിഞ്ഞ് കിടക്കുന്ന 22 ലക്ഷം പോസ്റ്റുകളില്‍ നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

‘ചൗക്കീദാര്‍’ രാജ്യത്തെ എത്രത്തോളം കൊള്ളയടിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ അറിയേണ്ടതുണ്ടെന്ന് രാഹുല്‍ പറഞ്ഞു. നോട്ട് നിരോധനം മോദിയുടെ സാമ്പത്തിക ഭ്രാന്തായിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച് കൊണ്ടുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് അന്ന് രാത്രി എട്ടു മണിക്ക് അദ്ദേഹം എന്താണ് കഴിച്ചതെന്ന് അറിയില്ലെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി പാവപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും ഇടത്തരക്കാര്‍ക്കും യുവാക്കള്‍ക്കും ഇതിന്റെ ലാഭം ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more