| Monday, 6th July 2020, 12:14 pm

കൊവിഡ്, നോട്ട് നിരോധനം, ജി.എസ്.ടി; ഭാവിയില്‍ പരാജയത്തെക്കുറിച്ച് ഹാര്‍വാര്‍ഡിന്റെ 3 കേസ് സ്റ്റഡി ഇവയെക്കുറിച്ചാവും കേന്ദ്രത്തിനെതിരെ രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡിനെ നേരിടാന്‍ രാജ്യം നടത്തുന്ന പോരാട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ദേശീയ പ്രസംഗങ്ങളുടെ വീഡിയോയും ഇന്ത്യയുടെ കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ഗ്രാഫും ഉള്‍പ്പെടുത്തിയാണ് രാഹുലിന്റെ ട്വീറ്റ്

ഭാവിയില്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ പഠനത്തില്‍ കൊവിഡ് 19, നോട്ട് നിരോധനനം, ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കല്‍ എന്നിവയുുടെ പരാജയത്തെക്കുറിച്ച് കേസ് സ്റ്റഡീസ് ഉള്‍പ്പെടുത്തും എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

‘മഹാഭാരതം 18 ദിവസത്തിനുള്ളില്‍ വിജയിച്ചു, കൊറോണ വൈറസിനെതിരായ യുദ്ധം 21 ദിവസമെടുക്കും’ എന്ന പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പും ഉണ്ട്.

അതേസമയം കൊവിഡ് ഏറ്റവും മോശമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യാ നാലാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തിലേക്കെത്തി. റഷ്യയെ മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്.
ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടാം സ്ഥാനത്ത് ബ്രസീലുമാണ്.

ഞായറാഴ്ചമാത്രം 24000 ആളുകള്‍ക്കാണ് രാജ്യത്ത് ഇന്നലെ മാത്രം കൊവിഡ് ബാധിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 6,97,413 ആയി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more